Tuesday, November 06, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 02.42 PM

അമിതരോമവളര്‍ച്ചയ്ക്ക് ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

കര്‍ക്കിടകമാസമാണ് ആയുര്‍വ്വേദ ചികിത്സകള്‍ക്ക് ഏറ്റവും ഉത്തമമെന്നാണ് പറയപ്പെടുന്നത്. ചില മരുന്നുകളെക്കുറിച്ചറിയാം...
uploads/news/2018/08/238548/karkidakaayurveda030818a.jpg

*** അമിത രോമവളര്‍ച്ച

എന്റെ മകള്‍ പ്ലസ് ടൂവിന് പഠിക്കുന്നു. അവളുടെ കൈകാലുകളിലും പുറത്തും അമിതരോമവളര്‍ച്ചയുണ്ട്. എന്നാല്‍ ആര്‍ത്തവക്രമക്കേടുകളില്ല. രോമവളര്‍ച്ചയുള്ളതു കൊണ്ട് കൈ പുറത്തു കാണുന്ന വസ്ത്രം അവള്‍ ധരിക്കാറില്ല. അമിതരോമവളര്‍ച്ചയ്ക്ക് എന്താണ് പ്രതിവിധി ?
------സിസിലി, പൊന്‍കുന്നം

ആര്‍ത്തവവും രോമവളര്‍ച്ചയുമായി ബന്ധമുണ്ട്. പെണ്‍കുട്ടികളില്‍ ആദ്യാര്‍ത്തവത്തിനു മുമ്പാണ് ശരീരത്തിന്റെ ഗുഹ്യ ഭാഗങ്ങളില്‍ രോമവളര്‍ച്ച ആരംഭിക്കുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം രോമവളര്‍ച്ചയെ സ്വാധീനിക്കും.

കുട്ടിക്ക് ആര്‍ത്തവം തുടങ്ങിയതിനു ശേഷം മാത്രമാണോ അമിതമായ രോമവളര്‍ച്ച തുടങ്ങിയതെന്ന് കത്തില്‍ പറയുന്നില്ല. ശരീരവളര്‍ച്ചയ്ക്കും ആര്‍ത്തവത്തിനും കാരണമാകുന്ന ചില
ഹോര്‍മോണുകളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ അമിത രോമവളര്‍ച്ചയിലേക്ക് നയിക്കാം.

കുമാര്യാസവം 15 മില്ലി വീതം രാവിലെയും ഭക്ഷണശേഷം ഒരുമാസം കഴിക്കുക. ഒരു ചെറുനാരങ്ങ പിഴിഞ്ഞ നീരില്‍ 50 മില്ലി ലിറ്റര്‍ തേനും ഒരു ടീസ്പൂണ്‍ കസ്തൂരി മഞ്ഞള്‍ പൊടിച്ചതും ചേര്‍ത്ത് തയാറാക്കിയ മിശ്രിതം അധിക രോമവളര്‍ച്ചയുള്ള ഭാഗത്തു പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW