Tuesday, November 13, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 02.37 PM

സ്വാദിഷ്ഠമായ ചുണ്ട് കട്‌ലറ്റ് തയാറാക്കാം

uploads/news/2018/08/238547/CokryTips030818a.jpg

*** ചുണ്ട് കട്‌ലറ്റ്

ചുണ്ട് അരിഞ്ഞത് - 2 കപ്പ്
ഉരുളക്കിഴങ്ങ്
പുഴുങ്ങിയത് - 2 എണ്ണം
സവാള
കൊത്തിയരിഞ്ഞത് - 2 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണം
ഇഞ്ചി അരിഞ്ഞത് - ഒന്നേകാല്‍ ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
റൊട്ടി പൊടി - ആവശ്യത്തിന്
മുട്ട - 1 എണ്ണം
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം


പാന്‍ അടുപ്പില്‍ വച്ച് 3 ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതില്‍ ചുണ്ട് അരിഞ്ഞതും ഉപ്പും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ചൂട് ആറിയതിനു ശേഷം അതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് പൊടിച്ച് നന്നായി കുഴയ്ക്കുക. ഇവ ചെറിയ ഉരുളകളാക്കി കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി, മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.

അനിത ഫിലിപ്പ്
കോട്ടയം

Ads by Google
Friday 03 Aug 2018 02.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW