വാവെയ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഹോണർ നോട്ട് 10 ചൈനയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സവിശേഷതകളുള്ള മികച്ച ക്യമാറ സെറ്റപ്പും ഫോണിന് കരുത്തേകുന്നുണ്ട്.
6.9 ഇഞ്ചിന്റെ ഡിസ്പ്ളേ, ജിപിയു ടർബോ പിന്തുണ, 18.5:9 അനുപാതത്തിലുള്ള ഡിസ്പ്ളേ എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ. ഓഗസ്റ്റ് 3ന് ആണ് ഫോൺ ചൈനയിൽ ലഭ്യമാകുക. വൈകാതെ തന്നെ ഇന്ത്യയിലും എത്തും എന്ന് പ്രതീക്ഷിക്കാം.
5000 mAh ന്റെ ബാറ്ററിയും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 8.1 ഓറിയോ, ഡ്യുവൽ സിം, ഇഎംയുഐ 8.2, HiSilicon കിറോൺ 970 SoC, ജിപിയു ടർബോ, 6 ജിബി, 8 ജിബി റാം ഓപ്ഷനുകൾ എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ.
24 മെഗാപിക്സൽ പ്രൈമറി സെൻസറും 16 മെഗാപിക്സൽ സെക്കൻഡറി സെൻസററുമുള്ള ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിന് പിറകിലുള്ളത്. മുൻവശത്ത് ഒരു 13 മെഗാപിക്സലിന്റെ സെൻസറും അതിൽ ഫെയ്സ് അൺലോക്ക് ഫീച്ചറും കൂടെ ഉണ്ട്.
കണക്ടിവിറ്റിയുടെ കാര്യത്തിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്- സി എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് ഓണർ 10 ന്റെ സ്റ്റോറേജ് സവിശേഷത. വിരലടയാള സെൻസർ അടക്കം പ്രധാന സെൻസറുകളെല്ലാം ഉണ്ട്.
4 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 2,799 യുവാൻ (ഏകദേശം 28100 രൂപ)യും 6 ജിബി 128 ജിബി മോഡലിന് 3199 യുവാൻ (ഏകദേശം 32000 രൂപ)യുമാണ് വില വരുന്നത്. 8 ജിബി റാം 128 ജിബി മെമ്മറി മോഡൽ 3599 യുവാൻ (ഏകദേശം 36000 രൂപ) എന്ന വിലയിലാണ് ലഭ്യമാകുക.