Saturday, September 22, 2018 Last Updated 54 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.21 PM

പുരുഷന്മാർക്ക് വേണ്ടിയുള്ള മികച്ച ആരോഗ്യ ഭക്ഷണങ്ങൾ

Top Health Foods For Men

പൊതുവായ ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ഇതുകൂടാതെ, പ്രോസ്റ്റേറ്റ് ആരോഗ്യം, ഉദ്ധാരണ പ്രശ്നങ്ങൾ, ഹൃദയവും രക്തധമനികളും സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവയെ മറികടക്കാൻ പുരുഷന്മാർക്ക് പ്രത്യേക പോഷകങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.

പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന പ്രധാനപ്പെട്ട ചില ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് നോക്കാം:

ടൊമാറ്റൊ സോസ് (Tomato Sauce)


തക്കാളിയുടെ ചുവപ്പു നിറത്തിനു കാരണം ലൈക്കോപീൻ എന്ന പദാർത്ഥമാണ്. ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവ ചില തരം ക്യാൻസറുകൾക്കെതിരെ ഫലപ്രദമാണെന്നും അവ ഹൃദയത്തിനും രക്തധമനികൾക്കുമുള്ള രോഗങ്ങൾക്കുള്ള അപകടസാധ്യത കുറയ്ക്കുമെന്നും കരുതുന്നു.

Top Health Foods For Men

പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരായ പുരുഷന്മാർ മൂന്ന് ആഴ്ചക്കാലം ടൊമാറ്റോ സോസ് അടിസ്ഥാനമാക്കിയുള്ള ആഹാരം കഴിച്ചതിലൂടെ പ്രോസ്റ്റേറ്റ് കോശകലൾക്കുള്ള തകരാർ കുറഞ്ഞതായി ഇല്ലിനോയ്സ് സർവകലാശാല നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.

സെറം പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (പി‌എസ്‌എ) നിലയിലും വ്യക്തമായ കുറവ് ഉണ്ടായെന്നും പഠനത്തിൽ കണ്ടെത്തി. ഭക്ഷണത്തിൽ ടൊമാറ്റോ സോസ് ഉൾപ്പെടുന്നതിലൂടെ ലൈക്കോപീനിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ സാധിക്കും.

സോയ ഭക്ഷണങ്ങൾ (Soy Foods)


സോയ ഭക്ഷണങ്ങൾ കഴിക്കുന്നത് പോസ്റ്റേറ്റ് ക്യാൻസറിന്റെ അപകടസാധ്യതകളെ പ്രതിരോധിക്കുന്നതിനുള്ള വഴികളിലൊന്നാണ്. സോയ പ്രോസ്റ്റേറ്റ് ക്യാൻസറിനെതിരെ ഒരു ‘കീമോപ്രിവന്റീവ്’ (ക്യാൻസറിന്റെ വ്യാപനത്തെ പ്രതിരോധിക്കുകയോ തടയുകയോ ചെയ്യുന്ന പദാർത്ഥം) ആയി പ്രവർത്തിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ജെനിസ്റ്റിൻ, ഡൈഡ്സിൻ തുടങ്ങിയ ഐസോഫ്ളേവനുകൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Top Health Foods For Men

ഗ്രീൻ ടീ (Green Tea)


ഹൃദയവും രക്തധമനികളുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കും ക്യാൻസറിനുമെതിരെ ഗ്രീൻ ടീ പ്രവർത്തിക്കുമെന്നത് പഠനങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്.

ഗ്രീൻ ടീ ഉപയോഗിക്കുന്നവരിൽ, ബെനിൻ ഹൈപ്പർട്രോഫിക് ഹൈപ്പർപ്ളാസിയ (ബിപി‌എച്ച്) പോലെയുള്ള യൂറോളജിക്കൽ പ്രശ്നങ്ങൾ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുടെ സാധ്യത കുറയുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഇനിയുമുണ്ട് ഗ്രീൻ ടീയുടെ ഗുണങ്ങൾ. ഗ്രീൻ ടീ ഉപയോഗിക്കുന്ന പുരുഷന്മാർക്ക് മൂത്രനാളത്തിലെ അണുബാധയുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് 2014 ൽ ന്യൂയോർക്കിൽ നടന്ന ഒരു പഠനത്തിൽ പറയുന്നു.

Top Health Foods For Men

ഷെൽഫിഷ് (Shellfish)


ഷെൽഫിഷുകൾ സിങ്കിന്റെ വളരെ വലിയ സ്രോതസ്സാണ്, പ്രത്യേകിച്ച് മുത്തുച്ചിപ്പിയും ഞണ്ടുകളും. മുറിവ് ഭേദമാക്കുന്നതിനും ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പ്രശ്നങ്ങൾക്കും എല്ലുകൾക്കും കേന്ദ്രനാഡീവ്യൂഹത്തിനും പ്രത്യുത്പാദനവ്യവസ്ഥയ്ക്കും സിങ്ക് ഒരു അവശ്യ ഘടകമാണ്.

വൃക്കരോഗമുള്ളവരിലെ ലൈംഗികശേഷിക്കുറവ് പരിഹരിക്കാൻ സിങ്ക് സഹായകമാവുമെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. ടെസ്റ്റോസ്റ്റിറോൺ നില കൃത്യമായി നിലനിർത്തുന്നതിനും സിങ്കിന്റെ പങ്ക് വളരെ വലുതാണ്.

കൂടാതെ, ഭക്ഷണക്രമത്തിൽ സിങ്ക് അടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്തുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള അപകടസാധ്യത കുറയ്ക്കുന്നു. റെഡ്മീറ്റ്, ചിക്കൻ, വൻപയർ, വെള്ളക്കടല, കശുവണ്ടി എന്നിവയും സിങ്കിന്റെ മികച്ച സ്രോതസ്സുകളാണ്.

ശ്രദ്ധിക്കുക (Caution)


നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേക രോഗമുണ്ടെങ്കിൽ , ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത്.

കടപ്പാട്: modasta.com

Ads by Google
Friday 03 Aug 2018 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW