Wednesday, September 12, 2018 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 11.21 AM

6.5 ഇഞ്ച് ഡിസ്‌പ്ലേ, വയര്‍ലെസ്സ് ചാര്‍ജിങ്ങ് സംവിധാനം; ആപ്പിള്‍ ഡ്യുവല്‍ സിം ഫോണുകള്‍ അവതരിപ്പിക്കുന്നു

uploads/news/2018/08/238501/apple-duel-sim.jpg

ആപ്പിള്‍ ഐഫോണിന്റെ ഡ്യുവല്‍ സിം ഫോണുകള്‍ വിപണിയിലെത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഐ.ഒ.എസ് 12ന്റെ അഞ്ചാമത് ബീറ്റാപതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു ഇതിലാണ് ഐ ഫോണ്‍ ഡ്യുവല്‍ സിം ഫോണുകളെ കുറിച്ച് സുചന നല്‍കുന്നത്.

പുതുതായി പുറത്തിറങ്ങുന്ന ഐ ഫോണ്‍ എക്‌സ് 2018ലായിരിക്കും ഡ്യുവല്‍ സിം സംവിധാനം ഉപയോഗിക്കുന്നതെന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് 6.5 ഇഞ്ച് ഡിസ്‌പ്ലേയുമായി വിപണിയില്‍ എത്തുന്ന ഫോണില്‍ വയര്‍ലെസ്സ് ചാര്‍ജിങ്ങ് സംവിധാനവും ഉണ്ടായിരിക്കുമെന്നാണ് സൂചന അമേരിക്ക,യൂ.കെ വിപണികളില്‍ ഡ്യുവല്‍ സിം ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറവായതിനാല്‍ ഏഷ്യന്‍ വിപണികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഐ ഫോണ്‍ പുറത്തിറക്കുക.

ആപ്പിളിന്റെ വിപണിമൂല്യം ഇന്ത്യയില്‍ വെറും രണ്ട് ശതമാനമാണ് ഡ്യുവല്‍ സിം ഫോണുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഇത് ഉയര്‍ത്താനാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ നിലവിലെ സാഹചര്യത്തില്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഐ ഫോണിനൊപ്പം ആന്‍ഡ്രോയ്ഡ്് ഫോണുകള്‍ ഉപയോഗിക്കേണ്ട സാഹചര്യമാണ് ഉള്ളത് ഇതൊഴിവാക്കാനുള്ള നീക്കമായാണ് ആപ്പിള്‍ ഡ്യുവല്‍ സിം ഫോണുകള്‍ അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW