Saturday, August 11, 2018 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 10.14 AM

അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ യാതൊരു പ്രശ്‌നവുമില്ല, സ്ത്രീയെ സ്വന്തമാക്കാന്‍ നൃത്തം ചെയ്യണമെന്ന് മാത്രം, വ്യത്യസ്തമായ ആചാരം ഇങ്ങനെ

Wodaabe festival

അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇവിടുള്ളവര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ ഒന്നും ഇല്ല. മികച്ച രീതിയില്‍ നൃത്തം ചെയ്യുകയും ഒരു ഒട്ടകം സ്വന്തമായി ഉണ്ടാവുകയും ചെയ്താല്‍ ആരുടെ ഭാര്യയെയും വീട്ടിലേക്ക് കൊണ്ട് പോകാം. വൊഡാബെ ഫുല ഗോത്രക്കാര്‍ക്കിടയിലാണ് ഇത്തരത്തിലുള്ള ആചാരങ്ങള്‍ നിലനില്‍ക്കുന്നത്. ആഫ്രിക്കയിലെ നൈഗര്‍ രാജ്യത്തെ ഗോത്രത്തിലാണ് ഇത്തരമൊരാചാരം.

വൊഡബെ കലണ്ടറിലെ സെപ്റ്റംബറാണ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട മാസം. ഗെരെവോള്‍ എന്ന ആചാരം ആഘോഷമാക്കുന്നതിനായി ഇവര്‍ പാലായനം ചെയ്യുന്ന സമയമാണിത്. മരുഭൂമിയിലൂടെയുള്ള യാത്രയാണിത്. മാസങ്ങള്‍ നീണ്ട് സാഹസിക യാത്രയ്ക്ക് ശേഷം ഗെര്‍വൊള്‍ ആഘോഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പാലായനത്തിലെ അവസാനത്തെ ഏഴ് പകലുകളും രാത്രിയുമാണ് ആട്ടവും പാട്ടും നിറഞ്ഞ ആഘോഷം. ഒരു ദിവസം മുമ്പ് മാത്രമാണ് ഇത് വെളിപ്പെടുത്തുക.

ആഘോഷത്തില്‍ യാകെ എന്ന നൃത്ത പരിപാടിയാണ് പ്രധാനപ്പെട്ടത്. ഗോത്രവര്‍ഗത്തിലെ പുരുഷന്മാര്‍ക്കുള്ളതാണ് ഇത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്നവരാണ് പുരുഷന്മാരുടെ പരിപാടിക്ക് മാര്‍ക്കിടുന്നത്. ഗെര്‍വൊളിന്റെ ഏറ്റവും ഹൈലൈറ്റായ പരിപാടിയും ഇത് തന്നെയാണ്.

യാകെയ്ക്ക് വേണ്ടി ഒരുങ്ങാന്‍ ആറ് മണിക്കൂറാണ് പുരുഷന്മാര്‍ എടുക്കുന്നത്. മയിലുകളോട് സാമ്യം തോന്നിക്കുന്ന വിധത്തിലാണ് ഇവര്‍ അണിഞ്ഞൊരുങ്ങുന്നത്. മുഖത്ത് ചുവപ്പ് കളിമണ്ണ് പുരട്ടി കണ്ണുകള്‍ കറുത്ത നിറം ഉപയോഗിച്ച് കട്ടിക്ക് എഴുതിയാണ് ഇവര്‍ ഡാന്‍സ് ചെയ്യാന്‍ ഇറങ്ങുന്നത്.

പ്രകടനത്തിനൊടുവില്‍ വിജയിക്കുന്ന പുരുഷന് താന്‍ ഇഷ്ടപ്പെടുന്ന സ്ത്രീയെ സ്വന്തമാക്കാം. അത് മറ്റൊരാളുടെ ഭാര്യയായാല്‍ പോലും സ്വന്തമാക്കാം. പരമ്പരാഗത പനയോല തൊപ്പികളണിഞ്ഞാണ് സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഭര്‍ത്താവിനെ കൂടാതെ മറ്റ് പുരുഷനൊപ്പം പോകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അവരാഗ്രഹിക്കുന്ന പുരുഷന്റെ തോളില്‍ തട്ടിയാല്‍ മതി. ഇത്തരത്തില്‍ ഒരാള്‍ 30 ഭാര്യമാരെ വരെ സ്വന്തമാക്കിയെന്ന് വെളിപ്പെടുത്തി.

Ads by Google
Friday 03 Aug 2018 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW