Saturday, November 17, 2018 Last Updated 36 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 10.10 AM

ഇന്ത്യയില്‍ ഒരു വര്‍ഷം 2,93,000 ബലാത്സംഗങ്ങള്‍ നടക്കുന്നു; ഇരകളില്‍ 44 ശതമാനവും 18 വയസിന് താഴെ; 47 ശതമാനം കേസുകളിലും പ്രതികള്‍ സ്നേഹിതരോ പരിചിതരോ

uploads/news/2018/08/238489/rape.jpg

ന്യൂഡല്‍ഹി: ഭീതിദമായ രീതിയില്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഇരകളില്‍ 44 ശതമാനവും 18 വയസിന് താഴെയുള്ളവരാണെന്നും 47 ശതമാനം കേസുകളിലും സ്നേഹിതരോ പരിചിതരോ ആയിരിക്കും പ്രതിസ്ഥാനത്തെന്നും റിപ്പോര്‍ട്ട്. ശരാശരി ഒരുവര്‍ഷം 2,93,000 ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയും പ്രതി തന്നെ ഇരയെ വിവാഹം കഴിക്കുന്ന രീതിയില്‍ ഒത്തുതീര്‍പ്പിലും അവസാനിക്കുന്നു​ണ്ടത്രേ.

അതേസമയം ഇരയെ വിവാഹം കഴിക്കാന്‍ പ്രതി തയാറായാലും ബലാത്സംഗം കുറ്റം ഇല്ലാതാകില്ല. നീതിപീഠം പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരയും പീഡന കേസിലെ പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന കാരണത്താല്‍ ബലാത്സംഗം അടക്കമുള്ള ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ എഴുതി തള്ളാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു.

ബലാത്സംഗ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് 2015-ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് മധ്യസ്ഥതയിലൂടെ പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ബന്ധിക്കുകയായിരുന്നു. ജസ്റ്റിസ് പി. ദേവദാസിന്റെ ഈ ഉത്തരവിനെതിരെ അഭിഭാഷക സമൂഹം തന്നെ അന്ന് രംഗത്ത് വന്നിരുന്നു.

'വിവാഹം ഒരു വിശുദ്ധകര്‍മമാണ്. എല്ലാ സമുദായങ്ങളിലും ഇത്തരം കേസുകളില്‍ ഈ രീതി പിന്തുടരുന്നുണ്ട്. അപ്പോള്‍ വിജയവും തോല്‍വിയും പരിഗണിക്കേണ്ട ആവശ്യം വരുന്നില്ല. ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ കളങ്കിത എന്ന പ്രതിഛായ ആജീവനാന്തം പേറേണ്ടിവരുന്നുവെന്നും വിവാഹം ഇതിനൊരു പ്രതിവിധിയാണ്' - ജസ്റ്റിസ് ദേവദാസിന്റെ ഭാഷ്യം ഇതായിരുന്നു.

ഈ വിധിയെ വിമര്‍ശിച്ച് സുപ്രീംകോടതി തന്നെ രംഗത്തെത്തി. വിധിക്ക് സംവേദനശക്തിയില്ലെന്നും ഇരയുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത വിധിയാണെന്നുമാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ മാനസികക്ഷോഭത്തെ നിരാകരിച്ചാണ് ഹൈക്കോടതി ഇങ്ങനെയൊരു വിധി പ്രഖ്യാപിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. സ്ത്രീയുടെ മനുഷ്യാവകാശലംഘനം മാത്രമല്ല, അവളുടെ ജീവിക്കാനുള്ള അവകാശം, സംസാരിക്കാനുള്ള അവകാശം, വരണസ്വാതന്ത്ര്യം, അഭിമാനം എന്നിവയെല്ലാം ഹനിക്കുന്നതാണ് ഹൈക്കോടതിവിധി.

ഇരയുടെ മാനസികാവസ്ഥയെപ്പറ്റി നിസ്സംഗതപാലിച്ചാണ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2013- ലും സുപ്രീംകോടതി ബലാത്സംഗക്കാരന്‍ ദയ അര്‍ഹിക്കുന്നില്ല എന്നു നിരീക്ഷിച്ചിരുന്നു. ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കാന്‍ തയാറായാലും അത് അയാള്‍ ചെയ്ത കുറ്റത്തെ ലഘൂകരിക്കുന്നില്ല. കോടതി കല്യാണ ഇടപാടുകാരനാണോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍, കാസര്‍കോട് ജില്ലയില്‍ നിന്നും ഇത്തരം ഒത്തുതീര്‍പ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2017-ല്‍ കൊല്ലം ജില്ലയില്‍ മാത്രം പതിമൂന്ന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹിതരായതെന്നാണ് കണക്കുകള്‍. 2016- ല്‍ തീര്‍പ്പാക്കിയ 620 കേസുകളില്‍ 484 എണ്ണത്തിലും പ്രതികളെ വെറുതെ വിടുകയായിരുന്നു. പരാതിക്കാര്‍ തന്നെ മൊഴി മാറ്റുന്നതാണ് പല കേസുകളും തള്ളിപ്പോകാന്‍ കാരണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ വ്യക്തമാക്കുന്നത്.

Ads by Google
Friday 03 Aug 2018 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW