Sunday, September 23, 2018 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Friday 03 Aug 2018 09.28 AM

രാമായണം ലോകോത്തര ഇതിഹാസം

uploads/news/2018/08/238484/200718ramaynam.jpg

അനന്തമഹിമാവാര്‍ന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഉത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മ രാമായണം. വ്യാസമഹാമുനിയുടെഅധ്യാത്മ രാമായണം മൂലഗ്രന്ഥത്തേ ആശ്രയിച്ചും അതിശയിച്ചുമുളള മലയാള തര്‍ജിമയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്. പലഭാഗങ്ങളിലും എഴുത്തച്ഛന്റെ സര്‍ഗപാടവം സ്വതന്ത്രമായി പ്രകാശിച്ചു കാണുന്നു.

രാമായണം എന്ന വാക്കിന് വ്യാപകമായ അര്‍ത്ഥമാണുളളത്. അയനം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. അയഗതന എന്ന പ്രമാണമനുസരിച്ച് ഗതി, സഞ്ചാരം എന്നിങ്ങനെ അയന ശബ്ദത്തിനര്‍ത്ഥം കാണുന്നു.

പ്രവേശന ദ്വാരം, വ്യാഖ്യാനം, പ്രാപ്യസ്ഥാനം എന്നീ പ്രകാരം മറ്റര്‍ത്ഥങ്ങളും രാമായണ സങ്കല്‍പ്പത്തോട് യോജിക്കുന്നവയാണ്. രാമന്‍ എന്ന കേന്ദ്ര സങ്കല്‍പത്തെ ആസ്പദമാക്കി മനുഷ്യജീവിതത്തിന്റെ മാര്‍ഗവും ലക്ഷ്യവും കൂട്ടിയിണക്കുന്ന മഹത്തായ സേവനം രാമായണം കാഴ്ചവെയ്ക്കുന്നു.

പ്രപഞ്ച ഘടനയും വ്യക്തി ജീവിതവും തമ്മിലുളള അനിഷേധ്യമായ ബന്ധം രാമായണം പ്രഖ്യാപിക്കുന്നു. സാധാരണ ജീവിതം മുതല്‍ സമ്പൂര്‍ണ മനുഷ്യത്വം വരെയുളള ദര്‍ശനമാണ് രാമായണത്തിലുള്ളത്. അലയുന്ന ജീവിതത്തിന് നിയന്ത്രണവും നിര്‍ദേശവും നല്‍കി പ്രാപ്യസ്ഥാനം ഇതാണെന്നു കാട്ടുവാന്‍ രാമായണത്തിനു കഴിഞ്ഞിട്ടുണ്ട്.

അശരണര്‍ക്ക് അഭയം നല്‍കാനും ധര്‍മ്മിഷ്ടന്മാര്‍ക്ക് ധര്‍മ്മമാര്‍ഗം ഉപദേശിക്കാനും രാമായണം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ജ്ഞാനം, യോഗം, ഭക്തി എന്നീ മാര്‍ഗങ്ങളെ സമജ്ഞസമായി രാമായണത്തില്‍ സമ്മേളിപ്പിച്ചിരിക്കുന്നു. അധ്യാത്മജീവികള്‍ക്ക് രാമന്റെ അയനം പ്രവേശന കവാടവും പ്രാപ്യസ്ഥാനവുമാണ്.

രാമായണം അംഗീകരിച്ചിട്ടുളള മാര്‍ഗങ്ങള്‍ സ്വതന്ത്രവും സമ്പൂര്‍ണവുമാണ്. ഒന്നിന്റെ പ്രാധാന്യം മറ്റൊന്നിനെ നിഷ്പ്രഭമാക്കിയല്ല വളര്‍ത്തിയിട്ടുളളത്. െവെവിധ്യങ്ങളെ ഏകീകരിക്കുന്നതില്‍ രാമായണം മികച്ച സംഭാവന നല്‍കുന്നു.

വേദം, വേദാംശം, വേദാന്തം തുടങ്ങി വിവിധ തരത്തിലുളള ജ്ഞാനശാഖകള്‍ രാമായണ മഹാവൃക്ഷത്തിന്റെ താരും തളിരുമാണ്. അദ്ധ്യാത്മ രാമായണം അദ്ധ്യാത്മ പ്രദീപകവും അത്യന്തം രഹസ്യവുമാണെന്നു ഗ്രന്ഥത്തില്‍ത്തന്നെ പ്രസ്താവ്യമാണ്.

രാമായണത്തേക്കാള്‍ ലോകാത്തരമായ ഒരു ഇതിഹാസം കാവ്യം ഉണ്ടായിട്ടില്ല. ഇനിയുണ്ടാവാനും പോകുന്നില്ല. ഇന്നത്തേ ആധുനിക വിദ്യാഭ്യാസം കൊണ്ട് ലോകത്തിന് നഷ്ടമായത് ഇതുപോലുളള പുണ്യപുരാണ ഗ്രന്ഥങ്ങളെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതാണ്.

ആധുനിക സമൂഹം ബൗദ്ധികമായ സമ്പ്രദായത്തില്‍ ഉയരാന്‍ ഗുരുകുല സമ്പ്രദായത്തിലുള്ള വേദപാഠശാലകളും അവിടെ ഇതുപോലെയുളള ആത്മീയ രഹസ്യങ്ങളുടെ ചര്‍ച്ചകളും പഠനവും ഉതകുന്നതാണ്.

*** (ഹരിപ്പാട് സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW