Tuesday, December 18, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 07.20 AM

അടുത്തയാഴ്ച മഴ വീണ്ടും ശക്തമായേക്കുമെന്ന മുന്നറിയിപ്പ്; മഴയുടെ തോതും നീരൊഴുക്കും കുറഞ്ഞു, അണക്കെട്ട് തുറക്കേണ്ടിവരില്ല

uploads/news/2018/08/238469/idukkidam.jpg

ഇടുക്കി: മഴയുടെ തോതും നീരൊഴുക്കും കുറഞ്ഞു. മൂലമറ്റം നിലയത്തില്‍ പരമാവധി െവെദ്യുതി ഉല്‍പ്പാദനം നടക്കുന്നതിനാല്‍ കനത്ത മഴ പെയ്തില്ലെങ്കില്‍ അണക്കെട്ട് തുറക്കേണ്ടിവരില്ല. ഒഡീഷ തീരത്തെ ന്യൂനമര്‍ദം ദുര്‍ബലമായതോടെ കനത്ത മഴ ശമിച്ചെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്തയാഴ്ച മഴ വീണ്ടും ശക്തമായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

ജലനിരപ്പ് 135 അടിയിലേക്കു താണതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ആശങ്ക അകന്നു. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ പകല്‍ ജലനിരപ്പ് വര്‍ധിച്ചത് 0.06 അടി മാത്രം. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ െവെകിട്ട് 2396.18 അടിയാണു ജലനിരപ്പ്.

ഇന്നലെ രാവിലെ ഒന്‍പതിനു 2396.12 ആയിരുന്ന ജലനിരപ്പ് നാലു മണിക്കൂറോളം അതേപടി നിന്നു. വൃഷ്ടി പ്രദേശത്ത് 5.6 മി.മീ. മാത്രമായിരുന്നു മഴ. 22.388 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.

ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ ഇടുക്കി റിസര്‍വോയറിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അല്‍പ്പം തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് ഉന്നതോദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം െവെദ്യുതിമന്ത്രി എം.എം. മണി അറിയിച്ചു.

ജലനിരപ്പ് 2398 അടിയില്‍ എത്തുമ്പോള്‍ ജില്ലാ കലക്ടറെ അറിയിക്കും. മുന്നറിയിപ്പ് നല്‍കി ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയശേഷം ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ അറിയിപ്പ് ലഭിച്ചാലുടന്‍ പരീക്ഷണത്തുറക്കലിനു െവെദ്യുതി ബോര്‍ഡ് നടപടി തുടങ്ങും. ചെറുതോണിയിലെ അഞ്ചു ഷട്ടറുകളില്‍ മധ്യത്തിലുള്ളതാകും ട്രയല്‍ റണ്ണിനായി തുറക്കുക. ഇത് 50 സെ.മീ. ഉയര്‍ത്തും.

അതിനു 10 മിനിറ്റ് മതിയാകും. നാലു മണിക്കൂര്‍ തുടര്‍ച്ചയായി തുറന്നിടുമ്പോള്‍ 7,20,000 ഘനമീറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ഇത് 40 ലക്ഷം രൂപ വിലവരുന്ന 10.58 ലക്ഷം യൂണിറ്റ് െവെദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ജലമാണ്. 1992 നവംബറില്‍ ഷട്ടര്‍ തുറന്നത് 2401 അടി എത്തിയപ്പോഴാണ്.

പരീക്ഷണത്തുറക്കലില്‍ ലഭിക്കുന്ന വിവരങ്ങള്‍ അണക്കെട്ട് തുറക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രയോജനപ്പെടുമെന്നും െവെദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW