Friday, September 14, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.06 AM

നിലപാടില്‍ മാറ്റം; വധശിക്ഷ പാടില്ലെന്നു വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: യാതൊരു കാരണവശാലും വധശിക്ഷ പാടില്ലെന്നും ജീവനെടുക്കുക എന്ന ശിക്ഷ ലോകവ്യാപകമായി ഇല്ലാതാക്കാന്‍ പ്രയത്നിക്കുമെന്നും വത്തിക്കാന്‍.
മറ്റു നിവൃത്തിയില്ലെങ്കില്‍ വധശിക്ഷയാകാമെന്നു നൂറ്റാണ്ടുകളോളം സ്വീകരിച്ച നിലപാടാണു കത്തോലിക്കാ സഭ തിരുത്തുന്നത്‌. അലംഘനീയമായ വ്യക്‌തിമാഹാത്മ്യത്തിനു മേലുള്ള ആക്രമണമാണു വധശിക്ഷ എന്നാണു വത്തിക്കാന്റെ പുതിയ നിലപാട്‌. ഫ്രാന്‍സിസ്‌ മാര്‍പാപ്പ മേയില്‍ അംഗീകരിച്ച അനുശാസനം വ്യാഴാഴ്‌ചയാണു പുറത്തുവിട്ടത്‌.മനുഷ്യജീവനു നേരേയുള്ള ആക്രമണം പ്രതിരോധിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തപക്ഷം വധശിക്ഷ ആകാമെന്ന പഴയ നിലപാട്‌ കാലഹരണപ്പെട്ടെന്നും പൊതുനന്മ സംരക്ഷിക്കാന്‍ പുതിയ വഴികളുണ്ടെന്നും ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടേതായി വത്തിക്കാന്‍ പുറത്തുവിട്ട 2267-ാം മതബോധനം വ്യക്‌തമാക്കുന്നു. പഴയ നിലപാടിനെ ഖണ്ഡിക്കുകയല്ല, മറിച്ച്‌ അതില്‍നിന്നുള്ള പരിണാമമാണു പുതിയതെന്നു വിശ്വാസ സംരക്ഷണത്തിനുള്ള വത്തിക്കാന്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ ലൂയി ലദാരിയ പറഞ്ഞു. ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്‌ത വ്യക്‌തിയുടെ പോലും അന്തസ്‌ അംഗീകരിക്കപ്പെടണമെന്നതാണു ലോകത്തിന്റെ മാറുന്ന കാഴ്‌ചപ്പാടെന്ന്‌ അദ്ദേഹം വിശദീകരിച്ചു.

Ads by Google
Friday 03 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW