Monday, November 19, 2018 Last Updated 28 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.06 AM

അഫ്‌ഗാനില്‍ ഇന്ത്യക്കാരനടക്കം മൂന്നു പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ ഭീകരര്‍ ഇന്ത്യക്കാരനടക്കം മൂന്ന്‌ പേരെ തട്ടിക്കൊണ്ടുപോയി വധിച്ചു. ഫ്രഞ്ച്‌ ഭക്ഷ്യസേവന കമ്പനിയായ സോഡക്‌സോയിലെ തൊഴിലാളികളാണു കൊല്ലപ്പെട്ടത്‌. 39 വയസുള്ള ഇന്ത്യക്കാരന്‍, 64 വയസുള്ള മലേഷ്യന്‍ പൗരന്‍, 37 വയസുള്ള മാസിഡോണിയന്‍ പൗരന്‍ എന്നിവരാണു കൊലചെയ്യപ്പെട്ടത്‌. ഇവരെക്കുറിച്ചു കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല.
കാബൂളില്‍നിന്ന്‌ ഇന്നലെ പുലര്‍ച്ചെയാണ്‌ ഇവരെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്‌. വൈകിട്ട്‌ നഗരത്തോടു ചേര്‍ന്നുള്ള മുസാഹിയില്‍ മൃതദേഹം കണ്ടെത്തി. ഇവരെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

Ads by Google
Friday 03 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW