Friday, September 14, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.06 AM

ഒരു റേഡിയോ സന്ദേശം കിട്ടി; പക്ഷേ, അയച്ചത്‌ മനുഷ്യരല്ല

ന്യൂയോര്‍ക്ക്‌: ഒരു സെക്കന്‍ഡിനേക്കാള്‍ ചെറിയ ദൈര്‍ഘ്യത്തില്‍ ഒരു റേഡിയോ സന്ദേശം കിട്ടി. അതിന്റെ ഉറവിടം തേടി ശാസ്‌ത്രജ്‌ഞര്‍ക്കു തലപുകയ്‌ക്കാം. കാനഡയിലെ ചൈം റേഡിയോ ടെലസ്‌കോപ്പിലാണു സന്ദേശം പതിഞ്ഞത്‌. 700 മെഗാഹെട്‌സിലാണു സന്ദേശമെന്നും ഇത്രയും തരംഗദൈര്‍ഘ്യം കുറഞ്ഞ റേഡിയോ സന്ദേശം ബഹിരാകാശത്തുനിന്നും ആദ്യമായാണു ലഭിക്കുന്നതെന്നും നോട്ടിങ്‌ഹാം സര്‍വകലാശാലയിലെ പ്രഫസര്‍ ക്രിസ്‌റ്റഫര്‍ കൗസെലീസ്‌ അറിയിച്ചു. "എഫ്‌ആര്‍ബി 180725 എ" എന്നാണു സന്ദേശത്തിനു നല്‍കിയിരിക്കുന്ന പേര്‌. തമോഗര്‍ത്ത സ്‌ഫോടനമോ, അന്യഗ്രഹജീവികളുടെ സൃഷ്‌ടിയോ ആകാം റേഡിയോ തരംഗമെന്നാണു പ്രാഥമിക നിഗമനം.

Ads by Google
Friday 03 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW