Saturday, April 20, 2019 Last Updated 11 Min 7 Sec ago English Edition
Todays E paper
Thursday 02 Aug 2018 07.48 PM

കൂവിതോല്‍പ്പിക്കുന്നത് നല്ലതല്ല,ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനം: ആഞ്ഞടിച്ച് ഇന്ദ്രന്‍സ്

 Indrans

പാലക്കാട്: ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി നടന്‍ ഇന്ദ്രന്‍സ്. പാലക്കാട് പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമകള്‍ കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ല. ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണെന്നും ഇന്ദ്രന്‍സ് കുറ്റപ്പെടുത്തി.

പഠിക്കാനും പണിയെടുക്കാനുമാന് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത്. തനിക്ക് ഫാന്‍സും ഫെയ്‌സ്ബുക്കുമെന്നും ഇല്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ഒതുങ്ങിപ്പോകുന്ന താന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങ് മികച്ചതാകണമെന്നുണ്ട്. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നതും. വലിയ നടന്മാര്‍ എത്തിയാല്‍ കൂടുതല്‍ ആളുകള്‍ വരും.

അതേസമയം മോഹല്‍ ലാല്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും, ഓരോ താരത്തിനും അനുയായികളുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കണമെന്ന അഭിപ്രായം വന്നുവെങ്കിലും അതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

Loading...
LATEST NEWS
TRENDING NOW