Wednesday, September 12, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 04.13 PM

മകനൊപ്പം ഗര്‍ഭിണിയായ അമ്മ 'ലാറ്റേ' ഓര്‍ഡര്‍ ചെയ്തു: മാക്‌ഡോണാള്‍ഡ്‌സ് കപ്പുനിറച്ച് നല്‍കിയത് 'വിം കലക്കിയ വെള്ളം'

Pregnant Woman, Latte, McDonald

ലെത്ബ്രിഡ്ജ്(യുഎസ്എ): ലാറ്റേ ഓര്‍ഡര്‍ നല്‍കി കാത്തിരുന്ന ഗര്‍ഭിണിയായ യുവതിക്കും മകനും മാക്‌ഡോണാള്‍ഡ്‌സ് കപ്പു നിറച്ച് നല്‍കിയത് നിലം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ലായനി വെള്ളം. യുഎസ്എ യിലെ ലെത്ബ്രിഡ്ജിലുള്ള മാക്‌ഡോണാള്‍ഡ് ഔട്ട്‌ലെറ്റിലാണ് സംഭവം.

രണ്ടു കുട്ടികളുടെ അമ്മ കൂടിയായ സാറാ ഡോഗ്ലാസ് ആണ് ബേസ്‌ബോള്‍ ടൂര്‍ണമെന്റിനായി പോകുന്നതിനിടെയാണ് മകനൊപ്പം ഇവര്‍ മാക്‌ഡോണാള്‍ഡ്‌സില്‍ കയറിയത്. ലാറ്റേ( കോഫീ പാനീയം) ഓര്‍ഡര്‍ ചെയ്താണ് ഇവര്‍ കാത്തിരുന്നത്. എന്നാല്‍ ലാറ്റേ രുചിച്ചു നോക്കിയതേ യുവതിക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. ഉടന്‍ തന്നെ ലാറ്റേ ബാക്കി കുടിക്കാതെ പരാതി നല്‍കാനായി യുവതി എഴുന്നേല്‍ക്കുകയായിരുന്നു.

പരാതി നല്‍കുന്നതിനിടെ തന്നെ അവിടുത്തെ ജീവനക്കാരില്‍ നിന്നും കോഫീ മെഷീനിലേക്ക് ക്ലീനിങ് പൈപ്പ് കിടന്നിരുന്നതായി വിവരം ലഭിച്ചു. ഉടന്‍ തന്നെ യുവതി ആല്‍ബര്‍ട്ട ആരോഗ്യ കേന്ദ്രത്തിനെ സമീപിച്ചു. പിന്നാലെ സംഭവത്തില്‍ മാക്‌ഡോണാള്‍ഡ്‌സ് ക്ഷമ ചോദിച്ചു രംഗത്തെത്തി. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാക്‌ഡോണാള്‍ഡ്‌സ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW