Tuesday, January 01, 2019 Last Updated 32 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 03.55 PM

അപകടത്തിന് തലേന്ന് മഞ്ജുഷ ഒരാഗ്രഹം പറഞ്ഞിരുന്നു; പ്രിയ ശിഷ്യയെ കുറിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍

uploads/news/2018/08/238294/manjusha11.jpg

റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധനേടിയ യുവഗായിക മഞ്ജുഷയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളത്തിലെ കലാലോകം കേട്ടത്. മഞ്ജുഷയുടെ വേര്‍പാടോടെ തനിക്ക് നഷ്ടമായത് പ്രിയ ശിഷ്യയെയാണെന്ന് നടനും നൃത്താധ്യാപകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അനുസ്മരിച്ചു. സംഗീതത്തിലും നൃത്തത്തിലും ഒരുപോലെ പ്രാവീണ്യമുള്ള കുട്ടിയാണ് മഞ്ജുഷയെന്നും അപകടം നടക്കുന്നതിന് തലേന്ന് തന്നോട് ഒരു ആഗ്രഹം പറയുകയും താന്‍ അത് സമ്മതിക്കുകയും ചെയ്തിരുന്നുവെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :

പ്രിയശിഷ്യ മഞ്ജുഷ ഓര്‍മ്മയായി.
എനിക്ക് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷ യെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസില്‍ മിടുക്കിയായിരുന്നു മഞ്ജുഷ.ചില നിമിഷങ്ങള്‍ ദൈവം നമ്മളെ കൊണ്ട് മുന്‍കൂട്ടി ചെയ്യിക്കും എന്നതു പോലെ.കഴിഞ്ഞ ആഴ്ച ഒരു ദിവസംഞാന്‍ എം.എ മോഹിനിയാട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ മഞ്ജുഷ ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികള്‍ എല്ലാം ചേര്‍ന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവര്‍ക്കായി ഞാന്‍ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മന്‍ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു... പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഞാന്‍ ഈ പദം ചെയ്‌തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സില്‍ മായാതെ വേദനയോടെ നില്‍ക്കുന്നു.

അരങ്ങ് എന്ന പരിപാടിയില്‍ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ .അതിനിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്.ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോള്‍ മഞ്ജുഷ ഇല്ല എന്ന യാഥാര്‍ത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേര്‍പാട് ഞങ്ങള്‍ ഗുരുക്കന്‍ന്മാര്‍ക്കും സഹപാഠികള്‍ക്കും വലിയ വേദനയുണ്ടാക്കുന്നു ....
വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി......

Ads by Google
Ads by Google
Loading...
TRENDING NOW