Tuesday, May 21, 2019 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 03.11 PM

രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ എന്തു ചെയ്യണം?

കര്‍ക്കിടകമാസമാണ് ആയുര്‍വ്വേദ ചികിത്സകള്‍ക്ക് ഏറ്റവും ഉത്തമമെന്നാണ് പറയപ്പെടുന്നത്. ചില മരുന്നുകളെക്കുറിച്ചറിയാം...
uploads/news/2018/08/238289/karkidkachikilsa020817.jpg

*** പ്രമേഹ നിയന്ത്രണത്തിന്

ഞാന്‍ 4 മാസം ഗര്‍ഭിണിയാണ്. ഈയിടെ നടത്തിയ പരിശോധനയില്‍ എനിക്ക് പ്രമേഹമുണ്ടെന്നു കണ്ടെത്തി. ഇതുമൂലം കുഞ്ഞിന് എന്തെങ്കിലും തകരാര്‍ ഉണ്ടാകുമോ? രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ എന്തു ചെയ്യണം?
*** കാര്‍ത്തിക കണ്ണന്‍, തിരുവനന്തപുരം

ഗര്‍ഭകാലത്ത് പ്രമേഹം നിയന്ത്രണവിധേയമാകാതിരിക്കുന്നത് ഗര്‍ഭസ്ഥശിശുവിന് തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. രക്തത്തിലും മൂത്രത്തിലുമുള്ള പഞ്ചസാരയുടെ പരിശോധനാഫലങ്ങള്‍ കത്തില്‍ ലഭ്യമല്ല. മിതമായ വ്യായാമവും ഭക്ഷണക്രമീകരണവും ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ഒരു പരിധിവരെ സഹായിക്കും. ഇല്ലെങ്കില്‍ പ്രമേഹനിയന്ത്രണത്തിന് ഔഷധങ്ങള്‍ കഴിക്കേണ്ടതായി വരും. ആയുര്‍വേദത്തില്‍ പ്രമേഹനിയന്ത്രണം സാധ്യമാണ്. ആയുര്‍വേദ ഡോക്ടര്‍മാരെ നേരില്‍ കണ്ട് ചികിത്സ ലഭ്യമാക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW