Thursday, July 18, 2019 Last Updated 57 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 12.44 PM

റിപ്പോ നിരക്കുകളില്‍ തട്ടി താഴെ വീണ് ഓഹരി വിപണി; സെന്‍സെക്‌സ് 200 പോയന്റ് നഷ്ടത്തില്‍

STOCK MARKET

മുംബൈ: ആര്‍ബിഐ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം നടത്തുന്നു.

വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 200 പോയന്റ് നഷ്ടത്തില്‍ 37,321.58ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 56.05 പോയന്റ് നഷ്ടത്തില്‍ 11,290.15ലും എത്തി.

ആദിത്യ ബിര്‍ളാ ഫാഷന്‍, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, അഡ്വാന്‍സ് എന്‍സിമി ടെക്, പിരാമല്‍ എന്റര്‍പ്രൈസസ്, അലെബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

അദാനി പവര്‍ ലിമിറ്റഡ്, എല്‍ ആന്റ് ടി ടെക്‌നോളജി സര്‍വീസ്, ഗോദറേജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, മദര്‍സണ്‍ സുമി സിസ്റ്റംസ്്, ഈദ് പാരി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW