Tuesday, February 12, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 11.47 AM

ഏതു വെള്ളപ്പൊക്കം വന്നാലും അത് 99 ലേത് പോലെയാകില്ല; അന്ന് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് നൂറുകണക്കിന് കുടിലുകള്‍, അനേകം മനുഷ്യരെ കാണാതായി ; എല്ലാറ്റിനും പുതിയകാവ് ക്ഷേത്രത്തിന്റെ ഈ ചുവരില്‍ തെളിവുണ്ട്

uploads/news/2018/08/238251/floodlevel.jpg

പറവൂര്‍: അതിശക്തമായ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും സമ്മര്‍ദ്ദം കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഇതുവരെ മറികടന്നിട്ടില്ല. കാലവര്‍ഷം അഞ്ചു ദിവസം വരെ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ ആശങ്ക പിന്നെയും ബാക്കിയാണ്. പക്ഷേ എത്ര വെള്ളംപൊക്കം കണ്ടാലും കേരളത്തിലുള്ള തലമുറകള്‍ അതിനെ താരതമ്യപ്പെടുത്തുന്നത് 99 ലെ വെള്ളപ്പൊക്കത്തിനോടായിരിക്കും. കേരളം കണ്ട കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി സാക്ഷ്യപ്പെടുത്തിയിരിക്കുന്ന പറവൂരിലെ പുതിയകാവ് ക്ഷേത്രത്തിന്റെ ഊട്ടുപുരയിലെ ചുവരെഴുത്ത് ഓരോ വെള്ളപ്പൊക്കത്തിലും പ്രസ്തമാകുന്നത് അങ്ങിനെയാണ്.

തലമുറകളുടെ ഓര്‍മചെപ്പിലേക്ക് ചരിത്രവും കാലവും പകര്‍ന്നു നല്‍കുന്ന ചില ഓര്‍മപ്പെടുത്തലുകള്‍ പോലെ, അവശേഷിക്കന്ന മായാത്ത ചുവരെഴുത്തുകളില്‍ ഒന്നാണ് പുതിയ കാവ് ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ ചുവരുകളില്‍ ഇന്നും കാലം കാത്തുവച്ചിരിക്കുന്നത്. 1099 ലെ വെള്ളപ്പൊക്കത്തിന്റെ (1924) തീവ്രതയും ഭീകരതയും എത്രത്തോളമായിരുന്നുവെന്ന് ഈ ചുവരിലെ അടയാളപ്പെടുത്തലുകള്‍ നമ്മെ ഓര്‍പ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ ചുവരില്‍ ഫ്‌ലഡ് ലവല്‍ 1099 എം ഇ എന്ന് ഇംഗ്ലീഷില്‍ ചുവന്ന അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭിത്തിയില്‍ വെള്ളം ഉയര്‍ന്നു കയറിയ ഭാഗത്ത് രണ്ട് ഇഞ്ച് വീതിയില്‍ ചുവന്ന ചായം കൊണ്ട് നീളത്തിലുള്ള വരയും കാണാം.

ഇവിടെ ക്ഷേത്ര ചുവരില്‍ രേഖപ്പെടുത്തിയിട്ടുളള ഫ്‌ലഡ് ലെവല്‍ കണക്കാക്കിയാല്‍ വെള്ളം അന്ന് ഭൂമി നിരപ്പില്‍ നിന്ന് ആറ് അടിയിലധികം ഉയര്‍ന്നു കാണുമത്രേ! അന്നത്തെ വെള്ളപ്പൊക്കത്തില്‍ ജനജീവിതം എത്ര കണ്ട് ദുസഹമായിരുന്നുവെന്ന് അനുഭവച്ചറിഞ്ഞവര്‍ക്കു മാത്രമേ പറയാന്‍ കഴിയൂ. 1099 ലെ വെള്ളപൊക്കത്തെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞറിഞ്ഞ കഥകള്‍ മാത്രമാണ് പുതുതലമുറയും പങ്കുവയ്ക്കുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ വലിയവള്ളങ്ങളിലാണ് ദിവസങ്ങളോളം കഴിഞ്ഞിരുന്നത്.

നൂറു കണക്കിന് കുടിലുകള്‍ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയി. ഒട്ടേറെ മനുഷ്യരെ ഒഴുക്കില്‍പെട്ട് കാണാതായി. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് പഴമക്കാര്‍ രേഖപ്പെടുത്തിയിരുന്ന ഭാഗം പില്‍ക്കാലത്ത് പുതുതലമുറ സംരക്ഷിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ഇങ്ങിനെയുള്ള ചുവരെഴുത്തുകള്‍ പറവൂരിലെ കരിപ്പായി കടവില്‍ ഒരുകടയുടെ ചുവരിലും ഉണ്ടായിരുന്നതായി പൊതുമരാമത്തുവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ വാവക്കാട് സജീവ് മൂത്താണ്ടശേരി പറഞ്ഞു. പുതിയ പാലത്തിന്റെ സര്‍വേ നടപടികളുമായി പല പ്രദേശങ്ങളിലും സഞ്ചരിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരത്തിലുള്ള ചരിത്ര രേഖകള്‍ ശ്രദ്ധയില്‍പ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാവ് ക്ഷേത്രത്തിന്റെ ഊട്ടുപുരയിലെ കാലത്തിന്റെ ചുവരെഴുത്ത് മായ്ക്കാന്‍ കഴിയുന്നത്ര ശക്തിയായ വെള്ളപ്പൊക്കം ഇനിയൊരിക്കലും ഉണ്ടാകരുതെന്ന് പ്രാര്‍ഥിക്കുകയാണ് എണ്‍പതു പിന്നിട്ടവര്‍.

Ads by Google
Thursday 02 Aug 2018 11.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW