Sunday, November 18, 2018 Last Updated 7 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 11.04 AM

വിനോദയാത്ര കഴിഞ്ഞ് ടാക്‌സിയില്‍ മടങ്ങുമ്പോള്‍ ഭര്‍ത്താവിനെയും ഇളയകുട്ടിയെയും അക്രമികള്‍ വലിച്ചിറക്കി ; ഓടുന്ന കാറിന്റെ പിന്‍സീറ്റില്‍ മൂത്തകുട്ടി നോക്കിയിരിക്കേ അമ്മയെ യുവാക്കള്‍ മാറിമാറി ബലാത്സംഗം ചെയ്തു...!!

uploads/news/2018/08/238244/dassam-falls.jpg

റാഞ്ചി: ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിനോദയാത്ര പോയി മടങ്ങുമ്പോള്‍ ഭര്‍ത്താവിനെയും ഇളയകുഞ്ഞിനെയും തള്ളിയിറക്കിയ ശേഷം ഓടുന്ന കാറില്‍ യുവതിയെ രണ്ടു പേര്‍ ബലാത്സംഗത്തിനിരയാക്കി. റാഞ്ചിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ തിരിച്ചുപോരാന്‍ ഭര്‍ത്താവ് വിളിച്ച ടാക്‌സിയില്‍ നിന്നും ഭര്‍ത്താവിനെയും ഇളയകുട്ടിയെ വലിച്ചിറക്കിയ ശേഷം യുവതിയേയും കൊണ്ട് യുവാക്കള്‍ കടന്നു കളയുകയും വഴിമദ്ധ്യേ ഇരുവരും അഞ്ചു വയസ്സുകാരന്റെ മുന്നിലിട്ട് രണ്ടുപേരും ബലാത്സംഗം ചെയ്യുകയും ആയിരുന്നു.

റാഞ്ചി നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ദസ്സാം വെള്ളച്ചാട്ടം കണ്ട് ടാക്‌സിയില്‍ മടങ്ങിവരുമ്പോള്‍ ഡ്രൈവറുടെ ആവശ്യപ്രകാരം ലിഫ്റ്റ് നല്‍കിയ യുവാക്കള്‍ ദേവോറിയില്‍ വെച്ച് ഭര്‍ത്താവിനെയും രണ്ടു വയസ്സുള്ള ഇളയ കുട്ടിയെയും കാറില്‍ നിന്നും വലിച്ചിറക്കിയ ശേഷം അഞ്ചു വയസ്സുള്ള മൂത്തമകനെയും ഭാര്യയേയും തട്ടിക്കൊണ്ടു പോകുകയും ഓടുന്ന കാറിലിട്ട് മാറിമാറി ബലാത്സംഗം ചെയ്‌തെന്നുമാണ് യുവതിയുടെ ആരോപണം. 10 കിലോമീറ്റര്‍ ഓടിയ കാര്‍ ഇടയ്ക്ക് വഴിയില്‍ കുടുങ്ങുകയും കാറില്‍ നിന്നും ഇറങ്ങി യുവതിയും മകനും ഗ്രാമീണരെ വിവരം അറിയിക്കുകയും അവര്‍ ഭര്‍ത്താവിനെ ബന്ധപ്പെടുകയുമായിരുന്നു.

അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവില്‍ പോയിരിക്കുകയാണ്. റാഞ്ചിയിലെ ചൂഡിയയില്‍ നിന്നും കാര്‍ പോലീസ് പിന്നീട് കണ്ടെത്തി. ഇവര്‍ക്കെതിരേ കേസെടുത്തു. അതേസമയം യുവതിയൂടെയും ഭര്‍ത്താവിന്റെയും മൊഴികളിലെ വൈരുദ്ധ്യം പോലീസിന് സംശയം ഉയര്‍ത്തിയിട്ടുണ്ട്. യുവതിയെ റാഞ്ചി സദര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതി പിന്നീട് കോടതിയില്‍ മൊഴി നല്‍കും.

ദസാംവെള്ളച്ചാട്ടം കണ്ട ശേഷം ചോട്ടാ ഗംഹാരിയയില്‍ നിന്നുമാണ് ഭര്‍ത്താവ് കാറ് ഓട്ടം വിളിച്ചത്. യാത്രയില്‍ ഭര്‍ത്താവ് ഡ്രൈവറിനൊപ്പം മുന്‍സീറ്റിലായിരുന്നു ഇരുന്നത്. ഭാര്യയും രണ്ടു കുട്ടികളും പിന്‍സീറ്റിലും. വൈകിട്ട് 6.30 യോടെയാണ് കാര്‍ ദോറിയില്‍ എത്തിയത്. തുടര്‍ന്ന് തന്റെ സഹോദരന് ഒരു ലിഫ്റ്റ് കൊടുക്കുന്നതില്‍ വിരോധമുണ്ടോയെന്ന് ഡ്രൈവര്‍ കൃഷ്ണ ഭര്‍ത്താവിനോട് ചോദിക്കുകയും അയാള്‍ സമ്മതിക്കുകയും ചെയ്തു. സഞ്ജയ് എന്നയാള്‍ കയറിയത് പിന്‍സീറ്റിലായിരുന്നു. അഞ്ചു മിനിറ്റ് യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ വീണ്ടും കാര്‍ നിര്‍ത്തിയപ്പോള്‍ മറ്റൊരു യുവാവ് വന്ന് ഭര്‍ത്താവിനെയും കുട്ടിയെയും മുന്‍സീറ്റില്‍ നിന്നും വലിച്ചിറക്കി. അപ്പോള്‍ ആദ്യം കയറിയ സഞ്ജയ് കത്തി കഴുത്തില്‍ മുട്ടിച്ച് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് രണ്ടു യുവാക്കളും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. ദോറിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ പരാസി ഗ്രാമത്തില്‍ എത്തിയപ്പോള്‍ കാര്‍ ഓടയില്‍ വീണ് കുടുങ്ങിയതോടെ യുവതിക്ക് കാറില്‍ നിന്നും ചാടിയിറങ്ങാന്‍ കഴിഞ്ഞു. ഈ സമയം 15 കിലോമീറ്റര്‍ അകലെ രംഗമതിയില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവ്. ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ വിളിച്ചുവരുത്തുകയും 9.30 യോടെ ഇരുവരേയും പോലീസ് എത്തി തമര്‍ത്താന സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

അതേസമയം എന്തുകൊണ്ടാണ് ദോറിയില്‍ നിന്നും രംഗമതിയില്‍ എത്തിയതെന്നും എന്തുകൊണ്ടാണ് പോലീസിനെ സമീപിക്കാതിരുന്നതെന്നുമുള്ള പോലീസിന്റെ ചോദ്യത്തിന് ഭര്‍ത്താവ് തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലൂം ആദ്യമായിട്ടാണ് ഇവര്‍ പുറത്ത് പോകുന്നത്. പക്ഷേ തങ്ങള്‍ എല്ലാ ഞായറാഴ്ചയും പുറത്തുപോകാറുണ്ടെന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി. യുവതിയുടെ ആദ്യ ബന്ധത്തിലെ കുട്ടിയാണ് അഞ്ചു വയസ്സുകാരന്‍. തന്റെ പിതാവ് ആശുപത്രിയിലാണെന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തമര്‍താന പോലീസ് സ്‌റ്റേഷനില്‍ നിന്നും മുങ്ങാന്‍ ശ്രമിച്ച ഇയാള്‍ പിന്നെന്തിനാണ് ദസ്സാം വെള്ളച്ചാട്ടം കാണാന്‍പോയെന്ന ചോദ്യത്തിനും ഉത്തരം നല്‍കിയിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW