Tuesday, November 13, 2018 Last Updated 17 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.25 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍

2018 ജൂണ്‍/ജൂലൈ മാസങ്ങളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തിയ ബി. എ. മ്യൂസിക്‌ വയലിന്‍ (കോര്‍/കോംപ്ലിമെന്ററി - സി.ബി.സി.എസ്‌. റഗുലര്‍/സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഏഴു മുതല്‍ ഒന്‍പതു വരെ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

2017 ഒക്‌ടോബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എ. സിറിയക്‌ (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 13 വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. അനലിറ്റിക്കല്‍ കെമിസ്‌ട്രി, പോളിമര്‍ കെമിസ്‌ട്രി (സി.എസ്‌.എസ്‌. - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ (അപ്ലൈഡ്‌ - റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.
2018 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്‌റ്റര്‍ ബി.കോം (സി.ബി.സി.എസ്‌.എസ്‌. - മോഡല്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌- 2013-2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

2018 ജൂലൈയില്‍ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ബിസിനസ്‌ സ്‌റ്റഡീസില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ ബിസിനസ്‌ സ്‌റ്റഡീസ്‌ (മാനേജ്‌മെന്റ്‌ സയന്‍സസ്‌ ഫാക്കല്‍റ്റി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സഹകരണ ബാങ്ക്‌ ക്ലര്‍ക്ക്‌ പരീക്ഷാ പരിശീലനം

ബി.കോം (കോ-ഓപ്പറേഷന്‍), ജെ.ഡി.സി., എച്ച്‌.ഡി.സി. യോഗ്യതയുള്ളവര്‍ക്ക്‌, കോ-ഓപ്പറേറ്റീവ്‌ സര്‍വീസ്‌ എക്‌സാമിനേഷന്‍ ബോര്‍ഡ്‌ സഹകരണ സംഘങ്ങളിലെ ജൂനിയര്‍ ക്ലര്‍ക്ക്‌ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി സര്‍വകലാശാലാ എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ ആരംഭിക്കുന്ന തീവ്ര പരിശീലന പരിപാടിയില്‍ ഏതാനും സീറ്റൊഴിവുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731025.

Ads by Google
Thursday 02 Aug 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW