Thursday, September 13, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.20 AM

ആദ്യവും അവസാനവും ഉമ്പായി

uploads/news/2018/08/238203/bft3.jpg

ഹിന്ദിയിലും ഉറുദുവിലും മാത്രം കേട്ടിരുന്ന ഗസലിനെ മലയാളത്തിലേക്കു കൂട്ടിക്കൊണ്ടുവന്നത്‌ ഉമ്പായിയാണ്‌. ഗസലുള്ള കാലത്തോളം ഉമ്പായി മറവിയിലേക്കു മറയുകയുമില്ല. പുതുതായി പലരും വരുന്നുണ്ടെങ്കിലും ഇപ്പോള്‍ മലയാള ഗസല്‍ രംഗത്ത്‌ ഉമ്പായിയുടെ പേരാണ്‌ ആദ്യവും അവസാനവുമുള്ളത്‌. മലയാളം ഗസല്‍ ആസ്വാദകര്‍ക്ക്‌ ഒട്ടും പരിചിതമല്ലായിരുന്നു.
സംഗീതകലാകാരന്മാരുടെ മനസില്‍ പോലും ഗസല്‍ എന്നാല്‍ ഉറുദുവും ഹിന്ദിയുമായിരുന്നു. ഗസല്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അലയടിച്ചുയരുക ഗുലാം അലി പോലുള്ള അതുല്യരുടെ ശബ്‌ദവും ആലാപനവുമായിരുന്നു. എന്നാല്‍, മലയാളത്തില്‍ ഗസലോ എന്നുചോദിച്ചവരെ അമ്പരപ്പിച്ചാണ്‌ ഉമ്പായി വിസ്‌മയമായത്‌.ബോംബെയില്‍ പോയി സംഗീതം പഠിച്ചതാണ്‌ ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത്‌. കേരളത്തില്‍ തിരിച്ചെത്തി പാട്ടുകള്‍ പാടിത്തുടങ്ങിയെങ്കിലും പരിചയപ്പെടാന്‍ വൈകിപ്പോയി. കാല്‍ നൂറ്റാണ്ടുമുമ്പ്‌ ആലുവയില്‍ വച്ചാണ്‌ ഉമ്പായിയുടെ ഗസല്‍ ആലാപനം നേരിട്ടുകേള്‍ക്കാന്‍ ആദ്യമായി അവസരം ലഭിച്ചത്‌. മലയാളത്തില്‍ ഗസല്‍ അസാധ്യമല്ലെന്ന്‌ അന്നുതന്നെ അദ്ദേഹം ബോധ്യപ്പെടുത്തി. അത്ര മനോഹരമായാണ്‌ ഉമ്പായിയുടെ പ്രണയഗീതങ്ങള്‍ ഒഴുകിയെത്തിയത്‌. അതിന്‌ പ്രത്യേകമായ വശ്യസൗന്ദര്യമുണ്ടായിരുന്നു. പിന്നീട്‌ പലപ്പോഴും ഗസല്‍ പരിപാടികള്‍ നടക്കുമ്പോള്‍ ഉമ്പായി നേരിട്ടു വിളിക്കുമായിരുന്നു. ഏതാനും മാസം മുമ്പ്‌ മട്ടാഞ്ചേരിയില്‍ ഉമ്പായി പങ്കെടുത്ത ഒരു പരിപാടിയിലേക്ക്‌ എനിക്കും ക്ഷണമുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ ഉമ്പായിക്ക്‌ അതിലേക്കു വരാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ കാത്തിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. അദ്ദേഹം ചികിത്സയിലായിരുന്നു എന്ന വിവരം പോലും അറിയാന്‍ കഴിഞ്ഞില്ല.
സംഗീതത്തെ ഹൃദയത്തോട്‌ ചേര്‍ത്തുവച്ച്‌ പാടിയതുകൊണ്ടാണ്‌ ഗസല്‍ ഗായകനായി ഉമ്പായി വിദേശത്തും പ്രസിദ്ധി നേടിയത്‌. ഇമ്പമുള്ള ആ ആലാപന ശൈലി കേട്ടാലും കേട്ടാലും മതിവരില്ല. പ്രണയാര്‍ദ്രത അതില്‍ നിറഞ്ഞുനിന്നിരുന്നു. എന്റെ വീടും ഉമ്പായിയുടെ വീടും തമ്മില്‍ എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ. എന്റെ അയല്‍ക്കാരനായ പാട്ടുകാരന്‍ എന്നു പറയാം. ഇനിയദ്ദേഹം മലയാളത്തിന്റെ സംഗീതഹൃദയത്തില്‍ ജീവിക്കും. പുഞ്ചിരിച്ചുകൊണ്ടു പാടുന്ന ആ മനുഷ്യനെയും ആ സംഗീതത്തെയും ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഉമ്പായി എന്ന പേര്‌

പി.എ. ഇബ്രാഹിമിന്‌ ഉമ്പായി എന്ന പേരു വന്നതിനു പിന്നില്‍ഒരു കഥയുണ്ട്‌. മാതാവാണ്‌ ചെറുപ്പത്തില്‍ സ്‌നേഹത്തോടെ "ഉമ്പാ" എന്നു വിളിച്ചത്‌. പിന്നീട്‌ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അതു തന്നെ വിളിച്ചു. ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്‌ത സംവിധായകന്‍ ജോണ്‍ ഏബ്രഹാം "ഉമ്പാ" എന്ന പേര്‌ സംഗീതമേഖലയില്‍ "ഉമ്പായി" എന്ന്‌ ഉറപ്പിച്ചുനിര്‍ത്തി. ജോണിന്റെ "അമ്മ അറിയാന്‍" എന്ന ചിത്രത്തിന്റെ ടൈറ്റിലില്‍ ഈ പേര്‌ തെളിഞ്ഞുവന്നു.

എം.കെ. അര്‍ജുനന്‍

Ads by Google
Thursday 02 Aug 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW