Monday, November 19, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.19 AM

കുറവിലങ്ങാട്ട്‌ അടുത്തവര്‍ഷം സെപ്‌റ്റംബര്‍ ഒന്നിന്‌ നസ്രാണി കത്തോലിക്കാ മഹാസംഗമം

കുറവിലങ്ങാട്‌: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌മറിയം ആര്‍ച്ച്‌ ഡീക്കന്‍ തീര്‍ഥാടനദേവാലയത്തില്‍ 2019 സെപ്‌റ്റംബര്‍ ഒന്നിന്‌ കുറവിലങ്ങാട്‌ നസ്രാണി കത്തോലിക്കാ മഹാസംഗമം നടത്തുമെന്ന്‌ ആര്‍ച്ച്‌പ്രീസ്‌റ്റ്‌ റവ. ഡോ. ജോസഫ്‌ തടത്തില്‍ അറിയിച്ചു. ഇടവകയുമായി ബന്ധപ്പെട്ട മുഴുവന്‍ കത്തോലിക്കാ വിശ്വാസികളെയും പങ്കെടുപ്പിക്കാനാണു തീരുമാനം. 19 നൂറ്റാണ്ടായി തുടരുന്ന അണമുറിയാത്ത ക്രൈസ്‌തവ പാരമ്പര്യമുള്ള സ്‌ഥലം ആതിഥ്യമരുളുന്ന സംഗമമെന്നനിലയില്‍ ഇതു രാജ്യാന്തരസമ്മേളനമായി മാറും.
മലബാറും ഹൈറേഞ്ചും ഉള്‍പ്പെടെ ഇടവകയില്‍നിന്ന്‌ വിവിധ സ്‌ഥലങ്ങളിലേക്കും സംസ്‌ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറിയവരെയും താമസം മാറ്റിയവരെയും സംഗമത്തിലെത്തിക്കാന്‍ ശ്രമിക്കും. ഇവരെ പങ്കെടുപ്പിക്കാനാണു മുന്‍കൂട്ടി സംഗമം പ്രഖ്യാപിച്ചത്‌.കുറവിലങ്ങാട്ട്‌ ആരംഭിച്ച വിവിധ കുടുംബങ്ങളുടെ മഹാകുടുംബയോഗങ്ങള്‍ക്കും ഭാഗഭാക്കാകാം.
സംഗമത്തിന്റെ വിപുലമായ ഒരുക്കത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷത്തെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍, എട്ടുനോമ്പാചരണം, 2019-ലെ മൂന്നുനോമ്പ്‌ തിരുനാള്‍ എന്നിവയിലൂടെ സംഗമത്തിന്റെ സന്ദേശം കൂടുതല്‍ പേരിലെത്തിക്കും. സംഗമത്തിന്‌ മുന്നോടിയായി 2019 ഓഗസ്‌റ്റില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തും. സീനിയര്‍ സഹ വികാരി ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. തോമസ്‌ കുറ്റിക്കാട്ട്‌, ഫാ. ജോര്‍ജ്‌ നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായിപ്പള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ്‌ നിരവത്ത്‌, ദേവമാതാ കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, കൈക്കാരന്മാര്‍, യോഗപ്രതിനിധികള്‍, കുടുംബകൂട്ടായ്‌മാ ഭാരവാഹികള്‍, പ്രമോഷന്‍ കൗണ്‍സിലംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഗമത്തിന്‌ ഒരുക്കമാരംഭിച്ചിട്ടുള്ളത്‌. ഫോണ്‍: 04822 230224.

Ads by Google
Thursday 02 Aug 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW