Saturday, February 23, 2019 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.48 AM

പറന്നുയരുന്നതിനിടെ വിമാനം കത്തിയമര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

uploads/news/2018/08/238110/in1.jpg

ഡുരാംഗോ: വടക്കന്‍ മെക്‌സിക്കോയില്‍ വിമാനാപകടത്തില്‍ന്നു യാത്രക്കാരുടെ അദ്‌ഭുതകരമായ രക്ഷപ്പെടല്‍. ഡുരാംഗോയില്‍നിന്നു മെക്‌സിക്കന്‍ സിറ്റിയിലേക്ക്‌ പറന്നുയര്‍ന്ന എയ്‌റോ മെക്‌സിക്കോയുടെ എംബ്രാറര്‍ 190 വിമാനമാണു തകര്‍ന്നു വീണത്‌. കനത്ത മഴയിലും കാറ്റിലും പെട്ട വിമാനം അഗ്നി ഗോളമായി വീഴുകയായിരുന്നു. വിമാനത്തില്‍ ഒമ്പത്‌ കുട്ടികളും രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളും രണ്ട്‌ പൈലറ്റും രണ്ട്‌ ജീവനക്കാരും അടക്കം 97 പേരുണ്ടായിരുന്നു. അപകടത്തില്‍ ആരും മരിച്ചില്ലെന്നു ഡുരാംഗോ സംസ്‌ഥാനത്തിന്റെ ഗവര്‍ണര്‍ ഹൊസെ റോസാസ്‌ ട്വീറ്റ്‌ ചെയ്‌തു.
ഒരു പൈലറ്റിന്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തേണ്ടി വന്നതും ഒരു പെണ്‍കുട്ടിക്ക്‌ 25 ശതമാനം പൊള്ളലേറ്റതും ഒഴിച്ചാല്‍ വ്യോമയാന ചരിത്രത്തിലെ മഹാദ്‌ഭുതമാണു സംഭവിച്ചതെന്നും അദ്ദേഹം കുറിച്ചു.
ദൈവമാണു തങ്ങളെ രക്ഷിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. പറന്നുയര്‍ന്നയുടനെ കാലാവസ്‌ഥ പ്രതികൂലമായതിനെ തുടര്‍ന്നു പൈലറ്റ്‌ അടിയന്തര ലാന്‍ഡിങിനു ശ്രമിച്ചു. പിന്നാലെ വിമാനത്തെ തീ വിഴുങ്ങുയായിരുന്നു എന്ന്‌ യാത്രക്കാര്‍ വിവരിച്ചു.

Ads by Google
Thursday 02 Aug 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW