Wednesday, November 21, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.47 AM

പഞ്ചാബ്‌ പ്രവിശ്യയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള മുസ്ലിം ലീഗ്‌ നീക്കം പ്രതിസന്ധിയില്‍

ലാഹോര്‍: പഞ്ചാബ്‌ പ്രവിശ്യാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാകിസ്‌താന്‍ മുസ്ലിം ലീഗ്‌ - നവാസ്‌(പി.എം.എല്‍-എന്‍) വിഭാഗത്തിന്റെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ക്കു തിരിച്ചടി.
പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഷഹബാസ്‌ ഷെരീഫ്‌ വിളിച്ചു ചേര്‍ത്ത നിയുക്‌ത നിയമസഭാംഗങ്ങളുടെ യോഗത്തില്‍നിന്ന്‌ 20 പേര്‍ വിട്ടുനിന്നതാണു പ്രതിസന്ധിക്കു കാരണം. യോഗത്തിനെത്താതിരുന്നവര്‍ അസൗകര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നാണ്‌ ഔദ്യോഗിക ഭാഷ്യമെങ്കിലും ഷെഹബാസ്‌ ഷെരീഫിന്‌ കടുത്ത അതൃപ്‌തിയുണ്ടെന്നാണു സൂചന. 297 അംഗ സഭയില്‍ ഭൂരിപക്ഷത്തിന്‌ 149 സീറ്റുകളാണ്‌ വേണ്ടത്‌. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.എം.എല്ലി(എന്‍)ന്‌ 129 അംഗങ്ങളാണുള്ളത്‌. രണ്ടാം സ്‌ഥാനത്തുള്ള മുന്‍ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാന്റെ പാകിസ്‌താന്‍ തെഹ്‌രീക്കെ ഇന്‍സാഫി(പി.ടി.ഐ.)ന്‌ 123, പി.എം.എല്‍(ക്യു) വിഭാഗത്തിന്‌ ഏഴും അംഗങ്ങള്‍ വീതമുണ്ട്‌. 29 സ്വതന്ത്രരും വിജയികളിലുള്‍പ്പെടുന്നു. കര്‍ണാടക മോഡലില്‍ പി.ടി.ഐ. പഞ്ചാബിലും സര്‍ക്കാരുണ്ടാക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു.

Ads by Google
Thursday 02 Aug 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW