Wednesday, November 14, 2018 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 08.39 PM

20 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മോഷണത്തില്‍ പശ്ചാത്തപിച്ചുള്ള യുവതിയുടെ കത്ത് വൈറലാകുന്നു

uploads/news/2018/08/237998/letter.jpg

മെക്‌സിക്കന്‍ സിറ്റി : 28 വര്‍ഷത്തിന് മുന്‍പ് നടത്തിയ മോഷണത്തില്‍ പശ്ചാത്താപം തോന്നി മോഷ്ടാവായ യുവതി എഴുതിയ കത്ത് വൈറലാകുന്നു. അരുസോണയന്‍ നഗരമായ ടസ്‌കണിലെ ഒരു മെക്‌സിക്കല്‍ റെസ്‌റ്റൊറന്റിലായിരുന്നു സംഭവം.

1990 ല്‍ ചോരോ കഫെ എന്ന റസ്‌റ്റൊന്റില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു മോഷണം. അരിസോണ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ടിരുന്ന റസ്‌റ്റോറന്റിലാണ് യുവതി മോഷണം നടത്തിയത്.

ഒരു മുന്‍ ജോലിക്കാരിയെന്ന് നന്ദിപൂര്‍വ്വം പറഞ്ഞുകൊണ്ടാണ് കത്ത് അവതരിപ്പിച്ചിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറച്ച് ഡോളര്‍ മോഷ്ടിച്ചതിന് എന്നെ പുറത്താക്കിയതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മനോവേദന തുടരുകയാണ്. മോഷ്ടിച്ചതിന് മാപ്പു ചോദിക്കുന്നു. അതോടൊപ്പം 20 വര്‍ഷത്തെ പലിശ ഉള്‍പ്പെടെയുള്ള തുകയും കത്തിനൊപ്പം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Wednesday 01 Aug 2018 08.39 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW