Friday, November 16, 2018 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 04.04 PM

'സാക്ഷി' യെ മാന്യതയുടെ വസ്ത്രം ധരിപ്പിക്കാന്‍ ആരാധകര്‍: ധോണിയുടെ ഭാര്യയില്‍ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന് സോഷ്യല്‍ മീഡിയ

Sakshi Dhoni, Instagram

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയോടുള്ള അതേ സ്‌നേഹം ഭാര്യ സാക്ഷി യ്ക്കും മകള്‍ സിവയ്ക്കുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിശട എത്തുന്ന സിവയ്ക്ക് നിറഞ്ഞ കൈയടിയാണ്. എല്ലാത്തിനുമൊടുവില്‍ ധോണിയുടെ ഭാര്യ സാക്ഷിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വാളെടുത്തിരിക്കുകയാണ്.

പ്രഫുല്‍ പട്ടേലിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാക്ഷി സിങ് സെക്‌സി ലുക്കിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ചടങ്ങില്‍ സാക്ഷി അണിഞ്ഞ ലഹങ്കയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ലഹങ്കയണിഞ്ഞ് നില്‍ക്കുന്ന ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ധോണിയുടെ ഭാര്യയില്‍ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന തരത്തില്‍ കമന്റുകള്‍ നിറയുകയായിരുന്നു.

ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതോടെ സാക്ഷി ബഹുമാനം നഷ്ടപ്പെടുത്തുകയാണെന്നും കമന്റുകളില്‍ നിറയുന്നു. എന്നാല്‍ വസ്ത്രത്തിനല്ല കുഴപ്പം നോക്കുന്നവരുടെ കണ്ണിനുമാണെന്ന വാദം ഉയര്‍ത്തുകയാണ് സാക്ഷിയെ പിന്തുണയ്ക്കുന്നവര്‍. സാക്ഷിയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

❤️🙏🏻

A post shared by Sakshi Singh Dhoni (@sakshisingh_r) on

Ads by Google
Ads by Google
Loading...
TRENDING NOW