Tuesday, November 06, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 04.06 PM

തലകറക്കവും ഛര്‍ദിയും മാറാന്‍ ആയുര്‍വേദത്തില്‍ ഇതിന്എന്താണ് പരിഹാരം?

uploads/news/2018/08/237969/karkidkachikilsa010817.jpg

എന്നിലെ എന്നെ തൊട്ടുണര്‍ത്തും കര്‍ക്കിടകം

കര്‍ക്കിടകമാസമാണ് ആയുര്‍വ്വേദ ചികിത്സകള്‍ക്ക് ഏറ്റവും ഉത്തമമെന്നാണ് പറയപ്പെടുന്നത്. ചില മരുന്നുകളെക്കുറിച്ചറിയാം...

തലകറക്കവും ഛര്‍ദിയും മാറാന്‍

എനിക്ക് 50 വയസുണ്ട്. വെര്‍ട്ടിഗോ എന്ന അസുഖമുണ്ട്. അലോപ്പതി മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും തലകറക്കവും ഛര്‍ദിയും എന്നെ വല്ലാതെ അലട്ടുന്നു. ആയുര്‍വേദത്തില്‍ ഇതിന്എന്താണ് പരിഹാരം?
**** ഓമന കുര്യാക്കോസ്, മുളന്തുരുത്തി

വെര്‍ട്ടിഗോ എന്ന അസുഖത്തിന് ഫലപ്രദമായ ആയുര്‍വേദ ചികിത്സ ലഭ്യമാണ്. പല കാരണങ്ങള്‍കൊണ്ട് വെര്‍ട്ടിഗോ ഉണ്ടാകാറുണ്ട്. രോഗിയെ നേരില്‍ കണ്ട്, രോഗവിവരങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ ചികിത്സയെക്കുറിച്ച് വ്യക്തമായി പറയാനാവുകയുള്ളൂ. എന്നാലും ഒരു സ്പൂണ്‍ നിംബാഘൃനാദി ഏരണ്ഡം, രാസ്‌നാദി ചൂര്‍ണവുമായി ചേര്‍ത്ത് വൈകിട്ട് ഒരു മണിക്കൂര്‍ നേരം നെറുകയില്‍ തളംവയ്ക്കുക. ഈ ചികിത്സ സമീപത്തുള്ള ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് ഉത്തമം. പ്രമേഹം ഇല്ലെങ്കില്‍ ആശ്വഗന്ധാരിഷ്ടം സമം ദ്രാക്ഷാരിഷ്ടവും ചേര്‍ത്ത് 25 മില്ലി ലിറ്റര്‍ വീതം രാവിലെയും വൈകിട്ടും ഭക്ഷണശേഷം തുടര്‍ച്ചയായി മൂന്നുമാസം കഴിക്കുക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW