Thursday, September 20, 2018 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 03.39 PM

രുചിയൂറും പുതിനാ റൈസ് തയാറാക്കാം

uploads/news/2018/08/237968/cokryTips010818a.jpg

രുചിയൂറും പുതിനാ റൈസ്

ബിരിയാണി അരി - 2കപ്പ്
വെള്ളം - 3 കപ്പ്
പുതിന അരിഞ്ഞത് - 2 കപ്പ്
മല്ലിയില അരിഞ്ഞത് - അരക്കപ്പ്
പച്ചമുളക് - 4 എണ്ണം (ആവശ്യത്തിന്)
ഇഞ്ചി, വെളുത്തുള്ളി
അരച്ചത് - 1 ടേബിള്‍ സ്പൂണ്‍
ഏലക്ക - 3 എണ്ണം
ഗ്രാമ്പു - 2എണ്ണം
പട്ട - 1 കഷ്ണം
ബിരിയാണി ഇല - 1 എണ്ണം
സവാള അരിഞ്ഞത് - 1
എണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


അരി കഴുകി വെള്ളം കളഞ്ഞെടുക്കുക. കുക്കറില്‍ രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ഏലക്ക, പട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് സവാള ചേര്‍ത്ത് വഴറ്റിയ ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് പുതിന, മല്ലിയില, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളക്കിയതിനു ശേഷം അരി ചേര്‍ത്ത് ഇളക്കുക. അരി അല്‍പം ചൂടായതിനു ശേഷം 3 കപ്പ് വെള്ളം ചേര്‍ത്ത് ആവശ്യത്തിനു ഉപ്പ്, ബിരിയാണി ഇല ചേര്‍ത്ത് അരി ചെറിയ തിള വരുമ്പോള്‍ കുക്കര്‍ അടച്ച് വയ്ക്കുക. ഒരു വിസില്‍ വരുമ്പോള്‍ തീ അണയ്ക്കുക. ആവി പോയതിനുശേഷം ചൂടോടു കൂടി ഉപയോഗിക്കാം.

അനിത ഫിലിപ്പ്്
കോട്ടയം

Ads by Google
Wednesday 01 Aug 2018 03.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW