Saturday, February 23, 2019 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.50 PM

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പീഡിപ്പിച്ചു, സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

rape

റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒരു സംഘം ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഖുബര്‍ ദാസ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. ബലാത്സംഗത്തിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സിദ്ധി ബാത് പരിപാടിയില്‍ എത്തി പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സിഐഡി അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടത്. 14കാരിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. ജംഷ്ദ്പൂരില്‍ വെച്ച് പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പറയുന്നത്.

എംജിഎം പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജും ഡെപ്യൂട്ടി സൂപ്പറിണ്ടന്റ് റാങ്കിലുള്ള ഒരു ഓഫീസറും തന്നെ ബലാത്സംഗം ചെയ്തവരുടെ കൂടത്തിലുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മാത്രമല്ല പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW