Tuesday, November 06, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 10.59 AM

തനിക്കെതിരായ പീഡന വാര്‍ത്തയില്‍ വെളിപ്പെടുത്തലുമായി യുവനടി തന്നെ രംഗത്ത്

michel ann daniel decline molestation against her

കോഴിക്കോട്: താന്‍ അമ്മയ്ക്കും ബന്ധുവിനുമെതിരെ പീഡനത്തിന് കേസ് ഫയല്‍ ചെയ്തു എന്ന വാര്‍ത്ത തെറ്റെന്ന് അഡാര്‍ലൗവ് നടി മിഷേല്‍ ആന്‍ ഡാനിയേല്‍. അമ്മയും ബന്ധുവും ചേര്‍ന്ന് മിഷേലിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ഇത് സംബന്ധിച്ച് നടി പരാതി നല്‍കിയെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഷേലിന്റെ അമ്മ ആനി ലിബുവും അഭിനയിക്കുന്നുണ്ട്.

അമ്മയും ആന്റിയും ചേര്‍ന്ന് തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നും തനിക്കിത് താങ്ങാനാവുന്നില്ലെന്നും ഒരു പക്ഷെ അവര്‍ തന്നെ കൊന്നു കളയുമെന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നടി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ സെല്ലിന് പരാതി നല്‍കി എന്ന പേരിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.

പീഡനത്തെ തുടര്‍ന്ന് യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്ത. നടിയുടെ പരാതിയുടെ കോപ്പിയും വാര്‍ത്തയ്‌ക്കൊപ്പം പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് മിഷേലും അമ്മയും രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത വ്യാജമാണെന്നും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മിഷേല്‍ വ്യക്തമാക്കി. 'തനിക്കും അമ്മയ്ക്കുമെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മിഷേല്‍ പറഞ്ഞു.

തങ്ങളെ മാനസികമായി തകര്‍ക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അത് എവിടെ നിന്നാണെങ്കിലും. അമേരിക്കയില്‍ നിന്നുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് വാര്‍ത്ത എത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് ഒരു അഡാര്‍ ലൗവ്വിനെ തകര്‍ക്കാനുള്ള ശ്രമമാണ്. എന്നാല്‍ തങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചിത്രം വിജയിപ്പിക്കു'മെന്നും മിഷേലിന്റെ മാതാവ് ആനി ലിബു പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW