Thursday, September 13, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 09.30 AM

'കുഞ്ഞുമോളെ നിന്നെ രക്ഷിക്കാന്‍ വല്യപ്പച്ചന് കഴിഞ്ഞില്ലല്ലോടി' .... നിമിഷയെ കാണാന്‍ ഏലിയാസ് എത്തിയത് ആംബുലന്‍സില്‍

Nimisha murder case

കിഴക്കമ്പലം: നോര്‍ത്ത് അമ്പുനാട് മോഷ്ടാവിന്റെ കുത്തേറ്റുമരിച്ച നിമിഷ തമ്പി (19) യെ കാണാന്‍ പിതൃസഹോദരന്‍ ഏലിയാസ് (53)എത്തിയത് അനങ്ങാന്‍ പോലും ആകാത്തവിധം ആംബുലന്‍സില്‍. രാവിലെ വീട്ടില്‍ നടന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്കുശേഷം 11 മണിയോടെ നിമിഷയുടെ മൃതദേഹം മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ് നിമിഷയെ ഒരുനോക്കു കാണാന്‍ വല്യപ്പച്ചനായ ഏലിയാസ് എത്തിയത്. കുഞ്ഞുമോളെ നിന്നെ രക്ഷിക്കാന്‍ വല്യപ്പച്ചന് കഴിഞ്ഞില്ലല്ലോ എന്നു വിതുമ്പുന്നുണ്ടായിരുന്നു അദ്ദേഹം. ആംബുലന്‍സില്‍ നിന്നും സ്ടക്ച്ചറില്‍ കിടത്തിയാണ് ഏലിയാസിനെ മൃതദേഹത്തിനരികില്‍ ബന്ധുക്കള്‍ എത്തിച്ചത്.
നിമിഷയുടെ മുത്തശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരനായ മോഷ്ടാവ് വല്യപ്പച്ചനായ ഏലിയാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.

മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജു മുല്ലയെ തടയാന്‍ ശ്രമിച്ച നിമിഷയെ പ്രതി കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതുകണ്ട് ഓടിയെത്തിയതാണ് ഏലിയാസ്. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തില്‍ ഇയാളുടെ ഇരുകൈകള്‍ക്കും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഏലിയാസ് ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈകള്‍ക്ക് സംഭവിച്ച മുറിവ് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ഇനിയും ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
നിമിഷ പഠിക്കുന്ന എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും നിമിഷക്ക് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Ads by Google
Wednesday 01 Aug 2018 09.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW