Monday, September 10, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 08.36 AM

നീരോഴുക്ക് ശക്തം; ഇടമലയാര്‍ അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

 Idamalayar dam

കൊച്ചി: വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് നീരോഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടില്‍ ഇന്ന് പുലര്‍ച്ചെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയത്. നേരത്തെ ജലനിരപ്പ് 165 മീറ്റര്‍ ആയസാഹചര്യത്തില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

168.5 മീറ്ററിലേക്ക് ജനനിരപ്പ് ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഡാമിന്റെ താഴെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396ലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം ഇവിടെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW