Friday, September 21, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.57 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബി.പി.എഡ്‌./ബി.എല്‍.ഐ.സി. ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബി.പി.എഡ്‌/ബി.എല്‍.ഐ.സി. പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. സര്‍വകലാശാല നേരിട്ട്‌ ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ്‌ സീറ്റുകളിലേക്കും, പട്ടികജാതി/പട്ടികവര്‍ഗ /സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്കായി സംവരണം, ചെയ്‌തിട്ടുള്ള സീറ്റുകളിലെ അലോട്ട്‌മെന്റ്‌ നടത്തും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ന്ദന്ദന്ദ.്യന്റണ്മ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ങ്ങഗ്ഗഞ്ഞ/്രങ്ങന്തദ്ധ്യ ങ്കക്കഗ്ഗ എന്ന ലിങ്കില്‍ പ്രവേശിച്ച്‌ നടത്താവുന്നതാണ്‌. 'അക്കൗണ്ട്‌ ക്രിയേഷന്‍' എന്ന ലിങ്കില്‍ക്ല ിക്ക്‌ ചെയ്‌ത് അപേക്ഷകന്റെ പേര്‌, ഇ-മെയില്‍ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്‌തിഗത വിവരങ്ങള്‍ നല്‍കി പാസ്‌വേഡ്‌ സൃഷ്‌ടിച്ചശേഷം ഓണ്‍ലൈനായി നിശ്‌ചിത ആപ്ലിക്കേഷന്‍ ഫീ ഒടുക്കേണ്ടതാണ്‌. അപേക്ഷാഫീസ്‌ പൊതുവിഭാഗത്തിന്‌ 1100/ രൂപയും എസ്‌.സി./എസ്‌.ടി. വിഭാഗത്തിന്‌ 550/ രൂപയുമാണ്‌. ഇത്തരത്തില്‍ അപേക്ഷാഫീസ്‌ ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട്‌ പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐ.ഡി. ഓണ്‍ലൈനായി ഫീസ്‌ ഒടുക്കിയശേഷം അപേക്ഷകന്റെ വ്യക്‌തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക്‌ ശേഷം ആപ്ലിക്കേഷന്‍ സബ്‌മിറ്റ്‌ ചെയ്യേണ്ടതുമാണ്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാലുവരെ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.

മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന്‌ സംവരണം ചെയ്‌ത സീറ്റുകള്‍ എന്നിവയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍തന്നെ നേരിട്ട്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. ലക്ഷദ്വീപില്‍നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്‌. ലക്ഷദ്വീപ്‌ നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍തന്നെ നേരിട്ട്‌ അപേക്ഷ സമര്‍പ്പിക്കണം.

എന്‍.ആര്‍.ഐ./വികലാംഗ/സ്‌പോര്‍ട്‌സ്‌/കള്‍ച്ചറല്‍/സ്‌റ്റാഫ്‌ ക്വാട്ട വിഭാഗങ്ങളില്‍ സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നാലിനകം നേരിട്ട്‌ അപേക്ഷ സമര്‍പ്പിക്കണം. അതിനാല്‍ ഇവര്‍ക്ക്‌ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്‌ പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്‌തിട്ടില്ല.

സ്‌പോര്‍ട്‌സ്‌/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്‌മെന്റ്‌/കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സര്‍വകലാശാലാ വിജ്‌ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കോളജധികൃതര്‍ വിജ്‌ഞാപനത്തിലുള്ള തീയതികള്‍ക്കാനുസൃതമായിതന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്‌. കോളജധികൃതര്‍ തങ്ങളുടെ ഇ-മെയില്‍ ദിവസേന പരിശോധിക്കണം.
മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന്‌ സംവരണം ചെയ്‌ത സീറ്റുകള്‍ എന്നിവയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ്‌ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍തന്നെ നേരിട്ട്‌ സമര്‍പ്പിക്കേണ്ടതുമാണ്‌. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്‌. ലക്ഷദ്വീപ്‌ നിവാസികളായ അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകര്‍പ്പ്‌ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍തന്നെ നേരിട്ട്‌ സമര്‍പ്പിക്കേണ്ടതുമാണ്‌. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആര്‍ക്കും തന്നെ മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലേക്ക്‌ അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല.

ഡിഗ്രി ഏകജാലകം: എസ്‌.സി/എസ്‌.ടി രണ്ടാം പ്രത്യേക അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഡിഗ്രി പ്രവേശനത്തിനുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം രണ്ടിന്‌ വൈകീട്ട്‌ 4.30നകം കോളജില്‍ ഹാജരായി പ്രവേശനം നേടണം. ഫീസൊടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കും.

പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റില്‍ പ്രവേശനത്തിനര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി ഒടുക്കുന്ന യൂണിവേഴ്‌സിറ്റി ഫീസിനു പുറമെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ്‌ കോളജുകളില്‍ ഒടുക്കി പ്രവേശം ഉറപ്പാക്കേണ്ടതാണ്‌. മുന്‍ അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ്‌ ലഭിച്ച എസ്‌.സി/എസ്‌.ടി വിഭാഗം താല്‍ക്കാലിക പ്രവേശനമെടുത്തവരുള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ രണ്ടിന്‌ വൈകുന്നേരം 4.30ന്‌ മുന്‍പ്‌ സ്‌ഥിരപ്രവേശനം നേടാത്തപക്ഷം അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുന്നതാണ്‌.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ എല്‍.എല്‍.എം. (ഏകവത്സരം) കോഴ്‌സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ട്‌ സീറ്റൊഴിവുണ്ട്‌. അര്‍ഹരായ വിദ്യാര്‍ഥികള്‍ മൂന്നിന്‌ രാവിലെ 11 മണിക്ക്‌ അസല്‍ രേഖകളുമായി വകുപ്പ്‌ മേധാവിയുടെ മുമ്പാകെ ഹാജരാകണം.

പരീക്ഷാഫലം

എറണാകുളം ഗവ. ലോ കോളജില്‍ നടത്തിയ എട്ടാം സെമസ്‌റ്റര്‍ ബി.എ. എല്‍.എല്‍.ബി. (പഞ്ചവത്സരം - 2011ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

മൂന്നാം സെമസ്‌റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്‌ (സി.എസ്‌.എസ്‌. - റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി), എം.എ. ഹിന്ദി (സി.എസ്‌.എസ്‌. റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 14 വരെ അപേക്ഷിക്കാം.

Ads by Google
Wednesday 01 Aug 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW