Thursday, September 13, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.54 AM

43 തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം

uploads/news/2018/08/237900/car1.jpg

വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ടൈപ്പിസ്‌റ്റ്, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്‌റ്റ് ഗ്രേഡ്‌ രണ്ട്‌, ലാന്‍ഡ്‌ യൂസ്‌ ബോര്‍ഡില്‍ സ്‌ഷെലിസ്‌റ്റ് (സോയില്‍ സയന്‍സ്‌/സോയില്‍ കണ്‍സര്‍വേഷന്‍) ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ വകുപ്പില്‍ ഡ്രാഫ്‌റ്റ്സ്‌മാന്‍ ഗ്രേഡ്‌ രണ്ട്‌ (സിവില്‍), ഡ്രാഫ്‌റ്റ്സ്‌മാന്‍ ഗ്രേഡ്‌ മൂന്ന്‌ (സിവില്‍), ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡില്‍ അക്കൗണ്ടന്റ്‌ ഗ്രേഡ്‌ രണ്ട്‌, അഗ്രോ മെഷിനറി കോര്‍പറേഷനില്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഫൈന്‍ ആര്‍ട്‌സ് കോളജുകള്‍) ക്ലേ വര്‍ക്കര്‍ തുടങ്ങി 43 തസ്‌തികകളില്‍ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.
10 തസ്‌തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്‌. പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ്‌ ഇന്‍സ്‌ട്രക്‌ടര്‍ തസ്‌തികയില്‍ തസ്‌തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്‌. എച്ച്‌.എസ്‌.എസ്‌.ടി. കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവ ഉള്‍പ്പെടെ ഏഴു തസ്‌തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്‌.
ജയില്‍ വകുപ്പില്‍ അസിസ്‌റ്റന്റ്‌ ജയിലര്‍, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്‌റ്റ് ഗ്രേഡ്‌ രണ്ട്‌, വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ്‌ (ഉറുദു) തുടങ്ങിയ 25 തസ്‌തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്‌റ്റ് 29.
ഉദ്യോഗാര്‍ഥികള്‍ പി.എസ്‌.സിയുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ റജിസ്‌ഷ്രേന്‍ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക. https://w-ww.keralapsc.gov.in

Ads by Google
Wednesday 01 Aug 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW