Thursday, September 13, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.54 AM

റെയ്‌ഡ്കോയില്‍ 43 ഒഴിവുകള്‍

കണ്ണൂരിലെ ദി റീജനല്‍ അഗ്രോ ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോ-ഓപ്പറേറ്റീവ്‌ ഓഫ്‌ കേരള ലിമിറ്റഡ്‌ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുകളുണ്ട്‌. ഓഗസ്‌റ്റ് എട്ടുവരെ അപേക്ഷിക്കാം.
ജൂനിയര്‍ ക്ലാര്‍ക്ക്‌ (20 ഒഴിവ്‌), മെക്കാനിക്കല്‍ അറ്റന്‍ഡര്‍ (16 ഒഴിവ്‌), ഡ്രൈവര്‍ (ഒരൊഴിവ്‌), റിസപ്‌ഷനിസ്‌റ്റ് കം മലയാളം ടൈപ്പിസ്‌റ്റ് (ഒരൊഴിവ്‌), ഇലക്‌ട്രീഷ്യന്‍ (2 ഒഴിവ്‌), മെക്കാനിക്‌ (ഒരൊഴിവ്‌), അക്കൗണ്ട്‌ കം സ്‌റ്റോര്‍ കീപ്പര്‍ (ഫ്രൂട്ട്‌ കാനിങ്‌ യൂണിറ്റ്‌) (ഒരൊഴിവ്‌), ഡ്രാഫ്‌റ്റ്സ്‌മാന്‍ (പമ്പ്‌സെറ്റ്‌ നിര്‍മ്മാണ ഫാക്‌ടറി) (ഒരൊഴിവ്‌).
ഒന്നുമുതല്‍ ആറുവരെ തസ്‌തികകളിലേക്കുള്ള നിയമനം ഹെഡ്‌ ഓഫീസ്‌ ബ്രാഞ്ചുകളിലായിരിക്കും.
പ്രായപരിധി: 2018 ജനുവരി ഒന്നിന്‌ 40 വയസ്‌. അര്‍ഹരായവര്‍ക്ക്‌ പ്രായപരിധിയില്‍ നിയമാനുസൃത ഇളവ്‌ ലഭിക്കും.
സ്വയം തയാറാക്കിയ അപേക്ഷ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അവസാന തീയതിക്കു മുന്‍പായി അയയ്‌ക്കുക.
വിലാസം: Managing Director, Raicdo Kerala Limite.d PB No.407. SPCA Roa,d Kannur 670002.

Ads by Google
Wednesday 01 Aug 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW