Thursday, November 15, 2018 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 01.54 AM

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 35 എക്‌സിക്യൂട്ടീവ്‌ ട്രെയിനി

കൊച്ചിന്‍ ഷിപ്പ്‌യാഡ്‌ വിവിധ വിഭാഗങ്ങളില്‍ എക്‌സിക്യൂട്ടീവ്‌ ട്രെയിനി തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്‌റ്റ് 20. വിഭാഗം, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.
മെക്കാനിക്കല്‍ (16 ഒഴിവ്‌): 65 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ ബിരുദം. പട്ടികവിഭാഗം/ഭിന്നശേഷിക്കാര്‍ക്ക്‌ 55 ശതമാനം മാര്‍ക്ക്‌ മതി.
ഇലക്‌ട്രിക്കല്‍ (6 ഒഴിവ്‌): 65 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ ബിരുദം, പട്ടികവിഭാഗം/ഭിന്നശേഷിക്കാര്‍ക്ക്‌ 55 ശതമാനം മാര്‍ക്ക്‌ മതി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (2 ഒഴിവ്‌): മൊത്തം 65 ശതമാനം മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്‍ജിനീയറിംഗ്‌ ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍)കംപ്യൂട്ടര്‍ സയന്‍സ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പി.ജി. പട്ടികവിഭാഗം/ഭിന്നശേഷിക്കാര്‍ക്ക്‌ 55 ശതമാനം മാര്‍ക്ക്‌ മതി.
ഫിനാന്‍സ്‌ (2 ഒഴിവ്‌): ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍സ്‌ ഓഫ്‌ ഇന്ത്യ/ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കോസ്‌റ്റ് അക്കൗണ്ടന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ ഫൈനല്‍ പരീക്ഷാ ജയം.
ഹ്യൂമന്‍ റിസോഴ്‌സ് (ഒരൊഴിവ്‌): കുറഞ്ഞത്‌ മൊത്തം 65 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗം/ഭിന്നശേഷിക്കാര്‍ക്ക്‌ 55 ശതമാനം മാര്‍ക്ക്‌ മതി) ബിരുദം, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ പിജി അല്ലെങ്കില്‍ എച്ച്‌.ആറില്‍ സ്‌പെഷലൈസേഷനോടെ തത്തുല്യ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ പഴ്‌സനല്‍ മാനേജ്‌മെന്റ്‌/ലേബര്‍ വെല്‍ഫെയര്‍ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സില്‍ സ്‌പെഷലൈസേഷനോടെ സോഷ്യല്‍ വര്‍ക്കില്‍ പി.ജി. അല്ലെങ്കില്‍ പഴ്‌സനല്‍ മാനേജ്‌മെന്റില്‍ പി.ജി.
പ്രായപരിധി: 2018 ഓഗസ്‌റ്റ് 20-ന്‌ 27 വയസ്‌. എസ്‌.സി/എസ്‌.ടിക്കാര്‍ക്ക്‌ അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്ക്‌ പത്തും വര്‍ഷം പ്രായപരിധിയില്‍ ഇളവു ലഭിക്കും.
സ്‌റ്റൈപ്പന്‍ഡ്‌: 50000 രൂപ ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 40000-3 ശതമാനം -140000 രൂപ ശമ്പളനിരക്കില്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ ഇ-1 ഗ്രേഡില്‍ നിയമിക്കും.
തെരഞ്ഞെടുപ്പ്‌: ഓണ്‍ലൈന്‍ ടെസ്‌റ്റ്. ഗ്രൂപ്പ്‌ ഡിസ്‌കഷന്‍. പഴ്‌സനല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌.
അപേക്ഷാഫീസ്‌: 750 രൂപ ഓണ്‍ലൈന്‍ (ഡെബിറ്റ്‌ കാര്‍ഡ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌/ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌) ആയി ഫീസടയ്‌ക്കാം. പട്ടികവിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല.ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.cochinshipyar.dcom എന്ന വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Wednesday 01 Aug 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW