Sunday, September 09, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Wednesday 01 Aug 2018 01.43 AM

വിരാധസ്‌തുതി മഹനീയം

uploads/news/2018/08/237891/re3.jpg

ചിത്രകൂടം വിട്ടു ദണ്ഡകാരണ്യത്തിലേയ്‌ക്കു പോവാന്‍ ശ്രീരാമചന്ദ്രന്‍ തീര്‍ച്ചപ്പെടുത്തിയത്‌ ഭരതന്‍ മടങ്ങിപ്പോയി ദിവസങ്ങള്‍ കഴിഞ്ഞാണ്‌. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു തപസ്വികളോടൊക്കെ യാത്ര പറഞ്ഞു രാമന്‍ സീതാലക്ഷ്‌മണന്മാരോടുകൂടി ചിത്രകൂടം വിട്ടു ദണ്ഡകാരണ്യത്തിലേക്കു കടന്നു.

അത്രി മഹര്‍ഷിയുടെ ആശ്രമത്തിലാണ്‌ അവര്‍ ആദ്യമെത്തിയത്‌. അത്രി മഹര്‍ഷിയും അനസൂയാ ദേവിയും അവരെ ആദരിച്ചു സ്വീകരിച്ചു സത്‌കരിച്ചു. അവരുടെ സല്‍ക്കാരങ്ങളെ സ്വീകരിച്ച്‌ അന്നവിടെ കഴിച്ചുകൂട്ടി. പിറ്റേ ദിവസം യാത്രപറയുന്ന സമയത്തു അനസൂയ സീതയ്‌ക്ക്‌ രണ്ട്‌ കര്‍ണാഭരണങ്ങളും രണ്ടു വസ്‌ത്രങ്ങളും കുറിക്കൂട്ടും കൊടുത്തു. സീതയെ നടുവിലാക്കി രാമന്‍ മുന്നിലും ലക്ഷ്‌മണന്‍ പിന്നിലുമായി അവര്‍ നടന്നു.

ഏറെനടന്നു ക്ഷീണിച്ചു തളര്‍ന്ന അവര്‍ അടുത്തു കണ്ട പൊയ്‌കയിലിറങ്ങി ദേഹശുദ്ധി വരുത്തി വിശ്രമിക്കുമ്പോള്‍ ഒരു അട്ടഹാസം കേട്ടു. പിന്നാലെ ജീവികളുടെ കുടല്‍ മാലകളും എല്ലുമാലകളും ധരിച്ച്‌ കൈയില്‍ കരവാളുമായൊരു കറുത്ത ഭീകര രൂപി പ്രത്യക്ഷപ്പെട്ടു. വില്ലു കുലച്ചു നില്‍ക്കുന്ന രാമലക്ഷ്‌മണന്‍മാരെക്കണ്ട്‌ വിരാധനെന്ന ആ രാക്ഷസന്‍ ചോദിച്ചു. നിങ്ങളാരാണ്‌? എന്തിനു വനത്തില്‍ വന്നു.

സീതയെ ഇവിടെ വിട്ടിട്ടുപോകാന്‍ വിരാധന്‍ കല്‍പ്പിച്ചു. നിമിഷനേരം കൊണ്ട്‌ രാമന്‍ അമ്പു കൊണ്ട്‌ വിരാധ രാക്ഷസന്റെ കൈകാലുകളും കണ്‌ഠവും മുറിച്ചു. ആ ശരീരത്തെ വിട്ട ജീവന്‍ തേജസേറിയ ഒരു ദിവ്യരൂപത്തില്‍ ആകാശത്തേയ്‌ക്കുയര്‍ന്നു ഭഗവാനെ സ്‌തുതിച്ചു. ഭഗവാന്‍ ശ്രീരാമചന്ദ്രാ, അങ്ങയ്‌ക്കു നമസ്‌കാരം, ഞാനൊരു വിദ്യാധരനായിരുന്നു പറയത്തക്ക കാരണമൊന്നു ഇല്ലാതെ ദുര്‍വാസാവ്‌ മഹര്‍ഷി ശപിച്ചാണു രാക്ഷസനായത്‌.

ഭാഗ്യംകൊണ്ട്‌ ഇപ്പോള്‍ അവിടുത്തേ ദര്‍ശനം കിട്ടാനും രാക്ഷസ ജന്മത്തില്‍നിന്നും രക്ഷപെടാനുമിടയായി.

ഞാന്‍ ധന്യനായി. ഇനിയെങ്കിലും എന്റെ മനോബുദ്ധിന്ദ്രിയങ്ങള്‍ അങ്ങയെവിട്ടു മറ്റൊന്നില്‍ പോവാതിരിക്കത്തക്ക നിയലില്‍ നിഷ്‌കളങ്കമായ ഭക്‌തി എനിക്കുണ്ടാകണേ, എന്റെ വാക്ക്‌ അങ്ങയുടെ മഹിമകളെ വാഴ്‌ത്താനും എന്റെ മനസ്‌ അവിടുത്തേ ശ്രീമൂര്‍ത്തിയെ ധ്യാനിക്കാനും കൈകള്‍ അങ്ങയെ പൂജിക്കാനും ശിരസ്‌ അങ്ങയെ നമസ്‌കരിക്കാനുമുളളതായിത്തീരാന്‍ അനുഗ്രഹിക്കേണമേ.രാമായണത്തിലെ വിരാധ സ്‌തുതി ഇതാണ്‌.

സജ്‌ജന ദര്‍ശനവും സമ്പര്‍ക്കവും കൊണ്ട്‌ ഏതു കാട്ടാളനും നന്നാകാന്‍ സാധിക്കുമെന്ന സന്ദേശമാണു വിരാധ സ്‌തുതി.

***** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW