Tuesday, November 20, 2018 Last Updated 36 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.06 AM

'തൊട്ടടുത്തെത്തി' ചൊവ്വ

uploads/news/2018/08/237721/4.jpg

ന്യൂയോര്‍ക്ക്‌: ഇന്നു പുലര്‍ച്ചെ ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം 5.59 കോടി കിലോമീറ്റര്‍. 15 വര്‍ഷത്തിനുശേഷമാണു ചൊവ്വ ഭൂമിക്ക്‌ ഇത്ര അടുത്തെത്തിയത്‌. ഏറ്റവും തിളക്കമാര്‍ന്ന ചൊവ്വയെയാണ്‌ ആകാശത്ത്‌ കണ്ടത്‌. സാധാരണ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി പ്രകാശമായിരുന്നു ചൊവ്വയ്‌ക്ക്‌. ഇനി 2035 സെപ്‌റ്റംബര്‍ 15 നാകും ചൊവ്വ ഭൂമിക്ക്‌ ഇത്രയടുത്തെത്തുക.
ദക്ഷിണ ധ്രുവത്തിലുള്ളവര്‍ക്കാണ്‌ ചൊവ്വയുടെ മികച്ച കാഴ്‌ച ലഭിച്ചത്‌. കേരളത്തില്‍ പലേടത്തും മഴമേഘങ്ങള്‍ കാഴ്‌ച മറച്ചു. റഷ്യ, ആഫ്രിക്ക, യൂറോപ്‌ എന്നിവിടങ്ങളിലും ചൊവ്വയുടെ മികച്ച ദൃശ്യം ലഭ്യമായി. ഭൂമിയില്‍നിന്ന്‌ ചൊവ്വയിലേക്കുള്ള കൂടിയ ദൂരം 22.53 കോടി കിലോമീറ്ററാണ്‌.
അതേ സമയം, ചൊവ്വയെക്കുറിച്ചു വെളിപ്പെടുത്തലുമായി ശാസ്‌ത്രജ്‌ഞര്‍ രംഗത്തെത്തി. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ചു ചൊവ്വയില്‍ സ്‌ഥിരമായി മനുഷ്യനു താമസിക്കാനാകില്ലെന്നു കൊളറാഡോ സര്‍വകലാശാലയിലെ ബ്രൂസ്‌ ജാകോവ്‌സ്‌കി അറിയിച്ചു. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അഭാവമാണു പ്രശ്‌നം. ഭൂമിയുടെയത്ര അന്തരീക്ഷ മര്‍ദം സൃഷ്‌ടിക്കുക പ്രയാസമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 01 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW