Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.06 AM

മല്യയെ തന്നാല്‍ ഏതു ജയില്‍മുറി? ദൃശ്യങ്ങള്‍ നല്‍കാന്‍ യു.കെ. കോടതി

uploads/news/2018/08/237720/3.jpg

ലണ്ടന്‍: വ്യവസായി വിജയ്‌ മല്യയെ വിട്ടുകിട്ടുന്നപക്ഷം പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജയില്‍ മുറിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യക്ക്‌ യു.കെ. കോടതിയുടെ നിര്‍ദേശം.
ബാങ്ക്‌ വായ്‌പയെടുത്ത കോടികള്‍ തിരിച്ചടയ്‌ക്കാതെ നാടുവിട്ട്‌ യു.കെയില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യം കോടതി ഇനി അന്തിമ വാദത്തിനായി സെപ്‌റ്റംബര്‍ 12-നു പരിഗണിക്കും. മൂന്നാഴ്‌ചയ്‌ക്കകം ദൃശ്യങ്ങള്‍ കോടതിക്കു നല്‍കണം. മല്യയുടെ ജാമ്യം അന്നുവരെ നീട്ടി.
വിട്ടുകിട്ടല്‍ കേസിലെ വാറന്റില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്‌റ്റിലായ മല്യ അന്നു മുതല്‍ ജാമ്യത്തിലാണ്‌.മല്യയെ വിട്ടുകിട്ടുമ്പോള്‍ മുംബൈ ആര്‍തര്‍ റോഡ്‌ സെന്‍ട്രല്‍ ജയിലിലെ 12-ാം നമ്പര്‍ ബാരക്കിലാകും താമസിപ്പിക്കുകയെന്നു സി.ബി.ഐ. വെസ്‌റ്റ്‌മിന്‍സ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതിയിയെ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ സുതാര്യമായ വിചാരണ നടക്കില്ലെന്ന ആശങ്ക, ജയിലിലെ മോശം സ്‌ഥിതി തുടങ്ങിയ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ്‌ 2016 മാര്‍ച്ചില്‍ നാടുവിട്ട മല്യ കോടതിയില്‍ എതിര്‍വാദം നടത്തുന്നത്‌.
മല്യയില്‍നിന്ന്‌ 114.5 കോടി പൗണ്ട്‌ ഈടാക്കണമെന്ന ബാങ്ക്‌ കണ്‍സോര്‍ഷ്യത്തിന്റെ വാദം യു.കെ. ഹൈക്കോടതിയും അപ്പീല്‍ കോടതിയും നേരത്തേ ശരിവച്ചിരുന്നു.
ലണ്ടനു സമീപം ഹെട്‌ഫോഡ്‌ഷെറില്‍ മല്യയുടെ സ്വത്തുവകകള്‍ തിട്ടപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ഇന്ത്യ സമര്‍പ്പിച്ച തെളിവുകള്‍ സ്വീകാര്യമാണെന്നു കോടതി വ്യക്‌തമാക്കിയിട്ടുമുണ്ട്‌.
മല്യയെ ഇന്ത്യക്കു കൈമാറണമെന്നാണു കോടതിവിധിയെങ്കില്‍ അതിന്മേല്‍ ഉത്തരവിറക്കാന്‍ യു.കെ. ആഭ്യന്തര സെക്രട്ടറിക്ക്‌ രണ്ടു മാസം സാവകാശം ലഭിക്കും. മജിസ്‌ട്രേറ്റ്‌ കോടതിയുടെ വിധി എന്തായാലും, അപ്പീലിന്‌ ഇരുകൂട്ടര്‍ക്കും അവകാശവുമുണ്ട്‌.

Ads by Google
Wednesday 01 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW