Friday, September 14, 2018 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.06 AM

ഇറാന്‍ പ്രസിഡന്റിനെ കാണാന്‍ തയാറെന്ന്‌ ഡോണള്‍ഡ്‌ ട്രംപ്‌

uploads/news/2018/08/237718/1.jpg

വാഷിങ്‌ടണ്‍: ആണവക്കരാറിനെച്ചൊല്ലി ഇറാനെതിരേ ഭീഷണിയുടെ ഭാഷ ഉപയോഗിച്ചിരുന്ന യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നിലപാടില്‍ മാറ്റം.
പുതിയ ആണവക്കരാര്‍ തയാറാക്കണമെന്നും ഉപാധിയില്ലാതെ തന്നെ ഇറാനിയന്‍ പ്രസിഡന്റ്‌ ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്‌ചയ്‌ക്കു തയാറാറാണെന്നു ട്രംപ്‌ അറിയിച്ചു.
പുതിയ ആണവക്കരാറിനു തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു കഴിഞ്ഞയാഴ്‌ച ഇറാനു മുന്നറിയിപ്പ്‌ നല്‍കിയ ട്രംപ്‌ പൊടുന്നനെയാണു ഭാഷ മയപ്പെടുത്തിയത്‌.
ഒബാമ ഭരണകൂടം 2015 ല്‍ ഇറാനുമായി ഒപ്പുവച്ച ആണവക്കരാറില്‍നിന്ന്‌ ട്രംപ്‌ കഴിഞ്ഞ മേയില്‍ പിന്‍മാറിയിരുന്നു. പുതിയ കരാറിനു തയാറായില്ലെങ്കില്‍ ഉപരോധങ്ങള്‍ പുനഃരാരംഭിക്കുമെന്നും യു.എസ്‌. വ്യക്‌തമാക്കിയിരുന്നു. അതേ സമയം, ഇറാന്‍ പ്രസിഡന്റിനെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഇറാനെതിരായ ഉപരോധനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്ന്‌ വൈറ്റ്‌ഹൗസ്‌ അറിയിച്ചു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്‍ടെയുമൊത്തു നടത്തിയ സംയുക്‌ത വാര്‍ത്താസമ്മേളനത്തിലാണ്‌ ഇറാന്‍ പ്രസിഡന്റിനെ കാണാന്‍ തയാറാണെന്ന്‌ ട്രംപ്‌ അറിയിച്ചത്‌.

Ads by Google
Wednesday 01 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW