Thursday, November 15, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.06 AM

കുടിയേറ്റം: നിലപാട്‌ കടുപ്പിച്ച്‌ ട്രംപ്‌

uploads/news/2018/08/237717/6.jpg

വാഷിങ്‌ടണ്‍: കുടിയേറ്റ നയത്തെ യു.എസ്‌. കോണ്‍ഗ്രസില്‍ എതിര്‍ത്താല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്‌തംഭിപ്പിക്കുമെന്നു പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഭീഷണി.
മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണമുള്‍പ്പെടെ അതിര്‍ത്തി സുരക്ഷാ നടപടികള്‍ ശക്‌തമാക്കുമെന്നും ട്രംപ്‌ വ്യക്‌തമാക്കി. അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളെയും കുട്ടികളെയും വേര്‍പിരിച്ചതുള്‍പ്പെടെയുള്ള കുടിയേറ്റവിരുദ്ധ നയങ്ങള്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ്‌ ട്രംപ്‌ നിലപാട്‌ കടുപ്പിച്ചത്‌.
ലോകത്തില്‍ ഏറ്റവും മോശം കുടിയേറ്റ നിയമങ്ങളുള്ളത്‌ അമേരിക്കയിലാണ്‌. യോഗ്യത മാനദണ്ഡമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കുന്നതിനൊപ്പം മറ്റെല്ലാ തരത്തിലുമുള്ള കുടിയേറ്റവും കുറയ്‌ക്കണം. അതിര്‍ത്തില്‍ മതില്‍ നിര്‍മിക്കുന്നതിനൊപ്പം മറ്റു സുരക്ഷാ സംവിധാനങ്ങളും ശക്‌തമാക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google
Wednesday 01 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW