Wednesday, September 12, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 08.45 PM

ഫേസ്‌ബുക്ക് പ്രണയം; ആദ്യകണ്ടുമുട്ടല്‍ കഴിഞ്ഞപ്പോള്‍ കാമുകൻ ഉപേക്ഷിക്കുമോയെന്ന് ഭയം, ആത്മഹത്യക്കായി റെയിൽപ്പാളത്തിലൂടെ നടന്ന കാമുകിയെ നാട്ടുകാരും പൊലീസും ചേർന്ന് പിന്തിരിപ്പിച്ചു

uploads/news/2018/07/237710/fblove.jpg

കുറ്റിപ്പുറം : ഫേസ്ബുക്ക് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപെടുത്തി. റെയില്‍വേ പാളത്തിന് തലവെച്ച് ആത്മഹത്യ ചെയ്യാനാണ് യുവതി ശ്രമം നടത്തിയത്. രക്ഷപെടുത്തിയ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പ്രണയനൈരാശ്യത്തിന്റെ കഥ പുറത്തു വന്നത്.

പൊന്നാനി സ്വദേശിയായ 21-കാരിയാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യയ്‌ക്കൊരുങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. പ്രണയം കലശലായതോടെ ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റിപ്പുറത്ത് വെച്ച് കണ്ടുമുട്ടാം എന്ന ധാരണയിലെത്തി. ഇത് പ്രകാരം ഇരുവരും കുറ്റിപ്പുറത്തെ പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

പ്രണയ ബന്ധത്തില്‍ നിന്ന് കാമുകന്‍ പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ചെമ്പിക്കലിനടുത്താണ് യുവതി ജീവനൊടുക്കാന്‍ റെയില്‍പ്പാളത്തിലെത്തിയത്. റെയില്‍പ്പാളത്തിലൂടെ നടക്കുന്ന യുവതിയെക്കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. എസ്ഐ. ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ചോദ്യംചെയ്തപ്പോഴാണ് പ്രണയനൈരാശ്യം മൂലം ജീവനൊടുക്കാനെത്തിയതാണെന്ന് യുവതി അറിയിച്ചത്. വീട്ടുകാരെ വിവരമറിയിച്ച പൊലീസ് പിന്നീട് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW