Friday, July 12, 2019 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 05.38 PM

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗം അറസ്റ്റില്‍

rape

ന്യൂഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗം അറസ്റ്റില്‍. ചിരാഗ് പട്‌നായിക്കിനെയാണ് തിങ്കളാഴ്ച ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കോണ്‍ഗ്രസ് ഐ.ടി സെല്ലില്‍ ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് പട്‌നായിക്ക് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഐ.ടി സെല്ലില്‍ നിന്ന് രാജിവച്ച് പോകുകയായിരുന്നു. പീഡന പരാതി കേള്‍ക്കാന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിന്റെ മേധാവിയായ ദിവ്യ സ്പന്ദന തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം പരാതി അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയെ നിയമിച്ചിരുന്നതായി ദിവ്യ സ്പന്ദന വ്യക്തമാക്കി.

Ads by Google
Tuesday 31 Jul 2018 05.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW