Monday, November 19, 2018 Last Updated 25 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 04.43 PM

ഇന്ത്യയ്ക്ക് കൈമാറിയാല്‍ വിജയ് മല്യയെ പാര്‍പ്പിക്കുന്ന ജയിലിന്റെ വീഡിയോ കാണണമെന്ന് യു.കെ കോടതി

Vijay Mallya

ന്യുഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറിയാല്‍ പാര്‍പ്പിക്കുന്ന ജയിലിന്റെ വീഡിയോ കൈമാറണമെന്ന് യു.കെ കോടതി. കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വിജയ് മല്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് യു.കെ കോടതിയുടെ പരാമര്‍ശം. യു.കെ കോടതി ജഡ്ജ് എമ്മ അര്‍ബൗത്‌നോട്ടിന്റേതാണ് നിര്‍ദ്ദേശം.

ഇന്ത്യയ്ക്ക് വേണ്ടി അഭിഭാഷകര്‍ ജയിലിന്റെ ഫോട്ടോകള്‍ കൈമാറിയിരുന്നു. എന്നാല്‍ ഫോട്ടോ പോരെന്നും വീഡിയോ തന്നെ കൈമാറണമെന്നുമാണ് കോടതി നിലപാട്. ജയിലിന്റെ ദൃശ്യം പകല്‍ വെളിച്ചത്തില്‍ ചിത്രീകരിച്ച് അയക്കണമെന്നാണ് നിര്‍ദ്ദേശം. ജയിലിലെ സൗകര്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് കോടതി നിര്‍ദ്ദേശം.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വിജയ് മല്യ കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റിലായത്. പിന്നീട് ജാമ്യം നേടിയ ഇയാള്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനുള്ള നിയമപോരാട്ടത്തിലാണ്. വിജയ് മല്യ.

Ads by Google
Ads by Google
Loading...
TRENDING NOW