Tuesday, September 18, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 04.28 PM

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കന്യാസ്ത്രീയുടെ മൊഴിയെടുത്തു; ബിഷപ്പിന് മഠത്തില്‍ പ്രത്യേക സൗകര്യമുണ്ടെന്ന് ഡ്രൈവറുടെ മൊഴി

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.
Jalandhar bIshop

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഫാ.ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അന്വേഷണ സംഘം സാക്ഷിയായ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയാണ് മൊഴിയെടുക്കുന്നത്. 28ന് മഠത്തിലെ ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികന്‍ കന്യാസ്ത്രീകളെ നേരില്‍ കാണാല്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ഫോണില്‍ വിളിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയത്. കേസില്‍ സാക്ഷിയായ സിസ്റ്റര്‍ അനുപമയെയാണ് വൈദികന്‍ വിളിച്ചത്.

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. ഇതേതുടര്‍ന്ന് സി.എം.ഐ സഭ അദ്ദേഹത്തെ കുര്യനാട്ടെ ആശ്രമത്തിന്റെയും സ്‌കൂളിന്റെയും ചുമതലകളില്‍ നിന്ന് നീക്കുകയും ഇടുക്കിയിലെ ആശ്രമത്തിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ നാട്ടിലെത്തുമ്പോള്‍ ഉപയോഗിക്കുന്ന കാറിന്റെ ഡ്രൈവറേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തില്‍ പലതവണ പോയിട്ടുണ്ടെന്ന് ഡ്രൈവര്‍ നാസര്‍ മൊഴി നല്‍കി. ബിഷപ്പിനായി മഠത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലെത്തുമ്പോള്‍ ബിഷപ്പ് സഹോദരന്റെ കാറിലാണ് യാത്ര ചെയ്തിരുന്നത്. സഹോദരന്‍ ഫിലിപ്പിനില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. 2006 മുതല്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ഡ്രൈവര്‍ ആണ് നാസര്‍. അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഡ്രൈവറേയും കാറും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി മടങ്ങൂകയായിരുന്നു.

കേസിന്റെ അന്വേഷണ പൂുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നാളെ കോട്ടയത്ത് എത്തുന്നുണ്ട്. ഇതിനു ശേഷമായിരിക്കും അന്വേഷണസംഘം ജലന്ധറില്‍ പോകുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.

Ads by Google
Tuesday 31 Jul 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW