Thursday, September 13, 2018 Last Updated 32 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 04.17 PM

കര്‍ക്കിടകം കരുതലോടെ...

uploads/news/2018/07/237693/mdmcokry310718d.jpg

കര്‍ക്കിടകത്തില്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില പച്ചക്കറികളും പയര്‍ വര്‍ഗ്ഗങ്ങളും നാവിന് രുചിയും ശരീരത്തിന് ആരോഗ്യവും നല്‍കുന്നു...

1. ഞവര കഞ്ഞി


ആവശ്യമുള്ള സാധനങ്ങള്‍
ഞവര അരി - 1/4 കിലോ
തേങ്ങാപ്പാല്‍ - 2 കപ്പ്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
വെളുത്തുളളി - ഒരു തുടം
ഉലുവ - ഒരു ടീസ്പൂണ്‍
പെരുംജീരകം - ഒരു നുള്ള്
ജീരകം - 1/2 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


അരിയും ഉലുവയും വെള്ളത്തിലിട്ട് കുതിരാന്‍ വയ്ക്കുക. ശേഷം അരിയും ഉലുവയും പാകത്തിന് വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, വെളുത്തുള്ളി അല്ലി, പെരുംജീരകം, ജീരകം, ഇഞ്ചി, ഉപ്പ് ഇവയും ചേര്‍ക്കാം. അരി തിളച്ചുകഴിയുമ്പോള്‍ അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. വെന്തശേഷം അടുപ്പില്‍നിന്നിറക്കി വിളമ്പാം.

2. ചെറുപയര്‍ സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ - 2 കപ്പ് (വെളളത്തില്‍ കുതിര്‍ത്തുവയ്ക്കുക)
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
കുരുമുളകുപൊടി - പാകത്തിന്
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
നാരങ്ങാനീര് - രണ്ട് ടീസ്പൂണ്‍
uploads/news/2018/07/237693/mdmcokry310718.jpg

തയാറാക്കുന്ന വിധം


പയറ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച് വയ്ക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ജീരകം ചേര്‍ക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി ഇവയും ചേര്‍ത്തിളക്കാം. ശേഷം ഇതിലേക്ക് പയറ് വേവിച്ചത് ചേര്‍ക്കാം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കിയെടുക്കാം. അടുപ്പില്‍നിന്നിറക്കിയ ശേഷം കുരുമുളകുപൊടിയും നാരങ്ങാനീരും ചേര്‍ത്ത് വിളമ്പാം.

3. പച്ചക്കറി ചെറുപയര്‍ സൂപ്പ്


ആവശ്യമുളള സാധനങ്ങള്‍
ചെറുപയര്‍ - 1/2 കപ്പ്
മുരിങ്ങക്കായ - ഒരെണ്ണം (ചെറിയ കഷണങ്ങളായി മുറിച്ചത്)
ക്യാരറ്റ് ചതുരത്തില്‍ അരിഞ്ഞത് - 1/2 കപ്പ്
ബീറ്റ്‌റൂട്ട് ചതുരത്തില്‍ അരിഞ്ഞത് - 1/2 കപ്പ്
മത്തങ്ങ ചതുരത്തില്‍ അരിഞ്ഞത് - 1/2 കപ്പ്
ബീന്‍സ് ചെറുതായി മുറിച്ചത് - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
കുരുമുളക് - പാകത്തിന്

തയാറാക്കുന്ന വിധം


ചെറുപയറും പച്ചക്കറികളും കഴുകി വ്യത്തിയാക്കി ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വച്ച് എട്ട് വിസിലടിപ്പിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന് ഒരു തവികൊണ്ട് ഇളക്കിയ ശേഷം ഇത് ഒരു പാത്രത്തിലേക്ക് അരിച്ചൊഴിക്കാം. കുരുമുളകുപൊടി വിതറി വിളമ്പാവുന്നതാണ്.

4. തവിടുകൊണ്ട് അപ്പം


ആവശ്യമുള്ള സാധനങ്ങള്‍
ശര്‍ക്കര ചീകിയത് - 2 1/2 കപ്പ് (ഉരുക്കി പാനിയാക്കിയെടുക്കുക)
ഉണക്കത്തവിട് പൊടിച്ചത് - 2 കപ്പ്
റാഗിപ്പൊടി - ഒരു കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ഉപ്പ് - ഒരു നുളള്
uploads/news/2018/07/237693/mdmcokry310718a.jpg

തയാറാക്കുന്ന വിധം


ഉരുക്കിയ ശര്‍ക്കരയില്‍ ഉണക്കത്തവിടും റാഗിപ്പൊടിയും ഉപ്പും തേങ്ങയും ചേര്‍ത്ത് കുഴച്ച് കനത്തില്‍ പരത്തി ചുട്ടെടുക്കാം.(കര്‍ക്കിടക മാസത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുന്‍പു വേണം തവിടപ്പം കഴിക്കുവാന്‍.)

5. റാഗി ദോശ


ആവശ്യമുള്ള സാധനങ്ങള്‍
റാഗി - 1 1/2 കപ്പ്
പുഴുങ്ങലരി - ഒരു കപ്പ്
ഉഴുന്ന് - ഒരുകപ്പ്
ഉലുവ - 2 ടീസ്പൂണ്‍
മല്ലിയില - ഒരു പിടി
കറിവേപ്പില - 3 തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


റാഗി, പുഴുങ്ങലരി, ഉഴുന്ന്, ഉലുവ ഇവ ഒരുമിച്ച് വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. ശേഷം ഇതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ പുരട്ടി ചുട്ടെടുക്കാം.

6. ചേനത്തണ്ട് മോര് ചേര്‍ത്തത്


ആവശ്യമുള്ള സാധനങ്ങള്‍
ചേനത്തണ്ട് ചതുരത്തില്‍ അരിഞ്ഞത് - 1 1/2 കപ്പ്
ചക്കക്കുരു വ്യത്തിയാക്കി വട്ടത്തില്‍ അരിഞ്ഞത് - 1/2 കപ്പ്
മോര് - 1 1/2 കപ്പ്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളകുപൊടി - 2 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1 1/2 കപ്പ്
ജീരകം - ഒരു നുള്ള്
ഉലുവ - 1 1/2 ടീസ്പൂണ്‍
വറ്റല്‍മുളക് - 5 എണ്ണം
കറിവേപ്പില - 3 തണ്ട്
വെളിച്ചെണ്ണ - 1 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
uploads/news/2018/07/237693/mdmcokry310718b.jpg

തയാറാക്കുന്ന വിധം


തേങ്ങയും ജീരകവും ഒരുമിച്ച് അരയ്ക്കുക. ചക്കക്കുരു മുളകുപൊടിയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് മോരും ചേനത്തണ്ടും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം അരച്ചുവച്ച തേങ്ങ ചേര്‍ത്തിളക്കാം. ആവശ്യമെങ്കില്‍ അല്‍പ്പംകൂടി വെള്ളം ചേര്‍ത്ത് തിളപ്പിക്കാം. ചീനച്ചട്ടി അടുപ്പില്‍വച്ച് ചൂടാക്കി എണ്ണയൊഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്കൊഴിച്ച് വിളമ്പാം.

7. മത്തയില തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
മത്തന്‍ ഇല - ഒരു പിടി
തേങ്ങ ചിരകിയത് - 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 2 എണ്ണം
സവാള ചെറുതായരിഞ്ഞത് - ഒരെണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഇല കഴുകി അരിഞ്ഞെടുക്കുക.തേങ്ങ, പച്ചമുളക്, സവാള, മഞ്ഞള്‍ ഇവ ഒരുമിച്ച് ചതച്ചെടുക്കുക.ചതച്ചുവച്ച കൂട്ടും ഉപ്പും ഇലയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചുവയ്ക്കുക. ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച് കറിവേപ്പില വഴറ്റി മത്തന്‍ ഇലയും തേങ്ങയും യോജിപ്പിച്ചുവച്ചത് ചേര്‍ത്തിളക്കി വേവിച്ചെടുക്കാം.
uploads/news/2018/07/237693/mdmcokry310718c.jpg

8. മുതിര രസം


ആവശ്യമുള്ള സാധനങ്ങള്‍
മുതിര - 1/2 കപ്പ്
കുരുമുളക് ചതച്ചത്്- 1 1/2 ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
പുളി - ഒരു ചെറു നാരങ്ങാവലിപ്പം
വെളുത്തുള്ളി ചതച്ചത് - 5 തുടം
ഉപ്പ് - പാകത്തിന്
എണ്ണ - 2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


മുതിര പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത മുതിരയിലേക്ക് കുരുമുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ജീരകം, പുളി, വെളുത്തുള്ളി ചതച്ചത്, ഉപ്പ് ഇവയെല്ലാം ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം വാങ്ങിവയ്ക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കാം..

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 31 Jul 2018 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW