Tuesday, November 06, 2018 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.39 PM

ഉപരിപഠനം ചില ജ്യോതിഷ സൂചകങ്ങള്‍

uploads/news/2018/07/237683/joythi310718a.jpg

വിദ്യാഭ്യാസം ഒരുവന് ഉയര്‍ന്ന ജോലി, ആദരവ്, പരിഗണന എന്നിവ നല്‍കുന്നു. കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് അയയ്ക്കുമ്പോള്‍ ഏത് മേഖലയില്‍ വിടണമെന്ന് പലപ്പോഴും രക്ഷിതാക്കള്‍ ആശങ്കയിലാണ്.

തങ്ങളുടെ കുട്ടിയുടെ അഭിരുചി, സാമര്‍ത്ഥ്യം, താല്പര്യം എന്നിവ മനസ്സിലാക്കി വിദ്യാഭ്യാസം തിരിച്ചുവിടാവുന്നതാണ്. ഒരാളുടെ ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകള്‍ ജാതക പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും.

ജാതകന്റെ വിദ്യാഭ്യാസ സാദ്ധ്യതകള്‍ പരിഗണിക്കുമ്പോള്‍ വാക്ക് സ്ഥാനമായ രണ്ടാം ഭാവവും പരിശോധിക്കണം. കുട്ടിയുടെ മൂന്നാംഭാവം പരിശോധിക്കുന്നതു വഴി പ്രാഥമിക വിദ്യാഭ്യാസവും നാലാം ഭാവം പരിശോധിക്കുന്നതിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചും അഞ്ചാം ഭാവം കൊണ്ട് ബിരുദ തലത്തിലുള്ള ജാതകന്റെ മികവും അറിയാന്‍ കഴിയും.

ബിരുദാനന്തര പഠനത്തെക്കുറിച്ചുള്ള സാദ്ധ്യതകള്‍ കണക്കാക്കുമ്പോള്‍ അഞ്ച്, ഒന്‍പത് എന്നീ ഭാവങ്ങള്‍ പരിഗണിക്കണം. മേല്‍ ഭാവങ്ങള്‍ പരിശോധിക്കുമ്പോള്‍ ശുഭഗ്രഹയോഗവും ശുഭ ദൃഷ്ടിയും ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം.

ഉപരിപഠനം സംബന്ധിച്ച് അറിയുവാന്‍ ഒരു ജാതകം പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
1. രാശികളുടേയും രാശ്യാധിപന്മാരുടേയും സ്ഥിതി.
2. ശുഭഗ്രഹങ്ങളുടേയും പാപഗ്രഹങ്ങളുടേയും ദൃഷ്ടി.
3. രാശ്യാധിപന്റെ ദൃഷ്ടി.
4. രാശ്യാധിപന്‍, സ്വക്ഷേത്രം, ഉച്ചം, വര്‍ഗ്ഗോത്തമം, കേന്ദ്രത്രികോണ രാശികളിലാണോ എന്നിവ പരിശോധിക്കണം.

ഗ്രഹങ്ങളും വിദ്യാഭ്യാസ സൂചകങ്ങളും.

ഗ്രഹം : - തെരഞ്ഞെടുക്കാവുന്ന വിഷയങ്ങള്‍

സൂര്യന്‍ : - ന്യൂക്ലിയര്‍ സയന്‍സ്, ഊര്‍ജ്ജതന്ത്രം, ജീവശാസ്ത്രം, ബയോടെക്‌നോളജി ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം.

ചന്ദ്രന്‍ : - ഗൈനക്കോളജി, മറൈന്‍ എന്‍ജിനിയറിംഗ്, മനഃശാസ്ത്രം, ബയോകെമിസ്ട്രി, ഫിഷറീസ്, ഹോട്ടല്‍ മാനേജ്‌മെന്റ്, പാരാമെഡിക്കല്‍ കോഴ്സ്സുകള്‍.

ചൊവ്വ : - കണക്ക്, ശാസ്ത്രം, മെറ്റലര്‍ജി, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, പെട്രോകെമിക്കല്‍, ദന്തശാസ്ത്രം.

ബുധന്‍ : - അക്കൗണ്ടന്‍സി, കണക്ക്, കായിക വിദ്യാഭ്യാസം, എല്ലാ തരത്തിലുമുള്ള ശസ്ത്രക്രിയാപഠനം, ബാങ്കിംഗ്, കമ്പ്യൂട്ടര്‍ പഠനം, ഭാഷാ പഠനം, ജ്യോതിഷം.

വ്യാഴം : - നിയമം, തത്വചിന്ത, ബയോടെക്‌നോളജി, സൈക്കോളജി, ബി.എഡ്, എം.എഡ് ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് പഠനം.

ശുക്രന്‍ : - സംഗീതം, അഭിനയം, ചിത്രകല, സൗന്ദര്യ വസ്തുക്കളെ സംബന്ധിച്ചുള്ള പഠനം, ഫോട്ടോഗ്രാഫി, ഇന്റീരിയല്‍ ഡെക്കറേഷന്‍, ഫാഷന്‍ ടെക്‌നോളജി.

ശനി : - പേഴ്‌സണല്‍ മാനേജ്‌മെന്റ്, പുരാവസ്തു, തുകല്‍വ്യവസായം, എണ്ണവ്യവസായം, സാനിറ്ററി, കൃഷി.

രാഹു : - യന്ത്രപ്പണി, ഗവേഷണം, മരുന്നുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, ഏവിയേഷന്‍ എന്‍ജിനിയറിംഗ്, എയര്‍ഹോസ്റ്റസ്, ഇവന്റ് മാനേജ് മെന്റ്.

കേതു : - മൈക്രോ ബയോളജി, ഭാഷാപഠനം, കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ്, ഗവേഷണം.

പഠിക്കുവാനുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ താഴെപ്പറയുന്ന ഗ്രഹയോഗങ്ങളും പരിഗണിക്കണം.


1. കേന്ദ്രസ്ഥാനമായ 1, 4, 7, 10 ലും ത്രികോണസ്ഥാനമായ 5, 9 സ്ഥാനങ്ങളിലും ആദിത്യനും ബുധനും നിന്നാല്‍ ജാതകന്‍ ഗണിത ശാസ്ത്രത്തില്‍ നിപുണനാകും.
2. ബുധന്‍ ആദിത്യനോടോ, ചൊവ്വയോടോ യോഗം ചെയ്ത് നിന്നാല്‍ എന്‍ജിനീയറിംഗ് കോഴ്‌സ് തെരഞ്ഞെടുക്കാം.

3. ആദിത്യനും ബുധനും പത്താം ഭാവത്തില്‍ ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളോടൊപ്പം സ്ഥിതി ചെയ്താല്‍ മെഡിക്കല്‍ വിദ്യാഭ്യാസം തെരഞ്ഞെടുക്കാവുന്നതാണ്.
4. ആദിത്യന്‍, ബുധന്‍, ചൊവ്വ, ശനി, കേതു എന്നീ ഗ്രഹങ്ങളുടെ ബന്ധം 3, 4, 5, 6, 9 ഭാവങ്ങളില്‍ ഉണ്ടായാല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തില്‍ ശോഭിക്കും.

5. വിദേശ ഭാഷ പഠിക്കുവാന്‍ ബുധന്‍, ശനി എന്നീ ഗ്രഹങ്ങളുടെ യോഗം ഉത്തമം.
6. വ്യാഴം ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ ജല രാശിയില്‍ നിന്നാല്‍ ബയോകെമിസ്ട്രി തെരഞ്ഞെടുക്കാം.

7. ഗുരു ബുധയോഗം നിയമപഠനത്തിലേക്ക് വിരില്‍ചൂണ്ടുന്നു.
8. ഗുരു, ബുധന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ യോഗം പത്രപ്രവ ര്‍ത്തക രംഗത്തെ പഠനത്തിന് സഹായിക്കും. മൂന്നാം ഭാവത്തെ വ്യാഴത്തിന്റെ സ്ഥിതി ജാതകനെ നല്ല റിപ്പോര്‍ട്ടറാക്കും.

9. ആറാം ഭാവം വ്യവഹാരത്തേയും രണ്ടാം ഭാവം വാക്കിനേയും ഒന്‍പതാം ഭാവം നീതിന്യായ വകുപ്പിനേയും സൂചിപ്പിക്കുന്നു. മേല്‍ ഭാവങ്ങള്‍ ജാതകത്തില്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുകയാണെങ്കില്‍ നിയമ പഠനം സ്വീകരിക്കാവുന്നതാണ്.
10.ഒന്‍പതാം ഭാവാധിപനും പത്താം ഭാവാധിപനും അനുകൂല രാശിയില്‍ നിലകൊണ്ടാല്‍ ഉന്നതപഠനത്തിന് ജാതകനെ സഹാ യിക്കും. വിദ്യാഭ്യാസകാലത്ത് അനുകൂല ദശാകാലം വന്നാല്‍ പഠനകാര്യത്തില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. കൂടാതെ ഗ്രഹങ്ങളുടെ അനുകൂല ചാരഫലം ഉന്നത വിദ്യാഭ്യാസത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സഹായിക്കും.

ജാതകന്റെ വിദ്യാഭ്യാസ കാര്യത്തില്‍ മേല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ചാല്‍ ജാതകന് ഉന്നതപഠനത്തില്‍ നേട്ടങ്ങള്‍ ലഭിക്കും.

ഡി. ഹരികുമാര്‍ ഭട്ടതിരി
മൊ: 9447957505

Ads by Google
Tuesday 31 Jul 2018 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW