Friday, February 22, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 01.40 PM

ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തം: സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചു

uploads/news/2018/07/237674/C-S-venkideswaran.jpg

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിന്നും ജനറല്‍ കൗണ്‍സിലില്‍ നിന്നും പ്രശസ്ത എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്. വെങ്കിടേശ്വരന്‍ രാജിവച്ചു. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇതില്‍ സി.എസ്. വെങ്കിടേശ്വരനും ഒപ്പുവച്ചിരുന്നു.

സംസ്ഥാന പുരസ്‌കാരം മുഖ്യമന്ത്രിയാണ് തരേണ്ടതെന്നും മുഖ്യാതിഥിയായി മറ്റൊരാളെ വിളിക്കുന്നത്് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു കെണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യമാണെന്നും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മുഖ്യാഥിതിയായി മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW