Monday, November 19, 2018 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.03 PM

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ ബി.ജെ.പി വനിതാ എം.എല്‍.എയുടെ പ്രാര്‍ത്ഥന; ഗംഗാജലം ഒഴിച്ച് ക്ഷേത്രത്തില്‍ ശുദ്ധികലശം

സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന കാര്യം അറിയാതെയാണ് അവര്‍ ക്ഷേത്രത്തിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു
temple

ലഖ്‌നൗ: സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ബി.ജെ.പി വനിതാ എം.എല്‍.എയുടെ പ്രാര്‍ത്ഥന. എം.എല്‍.എ പോയതിനുപിന്നാലെ ക്ഷേത്രവും പരിസരവും ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കി ക്ഷേത്രഭാരവാഹികളും. ഉത്തര്‍പ്രദേശിലെ ഹിമര്‍പൂര്‍ ജില്ലയിലാണ് സംഭവം.

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള മുസ്‌കുര ഖുര്‍ദിലെ ഋഷി ദ്രൂം ആശ്രമ ക്ഷേത്രത്തിലാണ് ഇക്കഴിഞ്ഞ 12ന് എം.എല്‍.എയായ മനീഷ അനുരാഗി ദര്‍ശനം നടത്തിയത്. സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന കാര്യം അറിയാതെയാണ് അവര്‍ ക്ഷേത്രത്തിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു. ചട്ടം ലംഘിച്ചതിനാല്‍ പാരമ്പര്യം അനുസരിച്ച് പുണ്യജലം തളിച്ച് ശുദ്ധീകര്‍മ്മം നടത്തിയെന്നും പൂജാരി സ്വാമി ദയാനന്ദ് പറഞ്ഞു.

ഋഷി ദ്രൂം പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് മതില്‍കെട്ടിനു പുറത്തുനിന്ന് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ അനുമതിയുള്ളൂ. സ്ത്രീകളുടെ സാന്നിധ്യം ദേവനെ ദേഷ്യംപിടിപ്പിക്കുമെന്നും ഇത് നാട്ടില്‍ വരള്‍ച്ചപോലെയുള്ള ദുരന്തങ്ങള്‍ വരുത്തിവയ്ക്കുമെന്നുമാണ് ഇവരുടെ വിശ്വാസം.

നാട്ടില്‍ കുറച്ചുദിവസമായി ലഭിക്കുന്ന നല്ല മഴ ശുദ്ധികര്‍മ്മത്തിന്റെ ഫലമാണെന്നാണ് ഇവര്‍ പറയുന്നത്. നല്ല മഴക്കോള് ഉണ്ടായിരുന്ന ദിവസമാണ് വനിതാ എം.എല്‍.എ ഈ ക്ഷേത്രത്തില്‍ വന്നത്. എന്നാല്‍ അന്ന് മഴ പെയ്തില്ല. എന്നാല്‍ ക്ഷേത്രത്തില്‍ ശുദ്ധീകര്‍മ്മം നടത്തിയതില്‍ ദേവന്‍ പ്രസാദിച്ചു. പിറ്റേന്ന് നല്ല മഴ കിട്ടി. അത് ഇതുവരെ നിന്നിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നാല് പതിറ്റാണ്ടുമുന്‍പ് ചില സ്ത്രീകള്‍ ഈ ക്ഷേത്രത്തില്‍ കയറി ആരാധന നടത്തി. അന്ന് കടുത്ത വരള്‍ച്ചയാണ് ഈ നാട് അനുഭവിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.

Ads by Google
Tuesday 31 Jul 2018 12.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW