Thursday, July 18, 2019 Last Updated 43 Min 48 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Tuesday 31 Jul 2018 10.24 AM

സിനിമയില്‍ മുഖം കാണിക്കാനെത്തിയ കോളജ് കുമാരിയു​ടെ ആക്ടിംഗ് ടെസ്റ്റിന്റെ ദൃക്‌സാക്ഷി അനുഭവം പറയുന്നു; കാസ്റ്റിംഗ് കാളിലെ കാമക്കണ്ണുകള്‍

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? - 2 ''കാസ്റ്റിംഗ് കാളിനെ കുറിച്ച് അനുഭവസ്ഥന്റെ ഫെയിസ്ബുക്ക് കുറിപ്പും, പെണ്ണുങ്ങളെ മാത്രം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാക്കുന്ന സംവിധായകനും...''
uploads/news/2018/07/237632/CiniStoryCastingCouch02.jpg

കാസ്റ്റിംഗ് കാളിന് പിന്നിലെ ചതിക്കുഴികളും ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങളും തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ഇതിന്റെ പിന്നാമ്പുറ കഥകളിലേക്ക് സിനിമാമംഗളം ഒരു അന്വേഷണം നടത്തിയത്.

ഇടനിലക്കാരില്ലാതെ പെണ്ണു പിടിക്കാനുള്ള ഓരോ പരിപാടികള്‍.എന്നാണ് കാസ്റ്റിംഗ് കാളിനെ കുറിച്ച് ഒരു പ്രമുഖ സംവിധായകന്‍ അഭിപ്രായപ്പെട്ടത്. സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒട്ടുമിക്ക പേര്‍ക്കും ഇത്തരം അനുഭവങ്ങള്‍ കണ്ടും കേട്ടും പരിചയമുണ്ട്. ചിലര്‍ ഇതിന്റെ 'സാധ്യതകള്‍' അറിഞ്ഞ് ആ വഴി തെരഞ്ഞെടുക്കുന്നു. മറ്റ് ചിലര്‍ മൗനം പാലിക്കുന്നു.

മൂന്നാമതൊരു വിഭാഗമാകട്ടെ ഇതിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്യുന്നു. അത്തരം ഒരു പ്രതികരണം അടുത്തിടെ തന്റെ ഫെയ്‌സ്ബുക്കിലൂടെ നടത്തിയിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്.

ബോളിവുഡ് സംവിധായകനായ രാജ് കുമാര്‍ സന്തോഷിയുടെ വ്യാജ ഫെയ്‌സ് ബുക്ക് ഐഡിയില്‍ നിന്ന് കാസ്റ്റിംഗ് കാളുകള്‍ നടത്തുകയും, അത് തന്റെ ഫെ യ്‌സ് ബുക്ക് പേജില്‍ ടാഗ് ചെയ്ത് സു ഹൃത്തുക്കളായ സ്ത്രീകളെ വശീകരിക്കാ ന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് മധു അമ്പാട്ട് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ഫെയ് സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഇപ്പോള്‍ ഒരു കാര്യം ഉറപ്പായിരിക്കുന്നു. രാജ്കുമാര്‍ സന്തോഷി എന്ന പേരില്‍ എന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കാസ്റ്റിംഗ് കാള്‍ നടത്തിയിരുന്നയാള്‍ ശരിക്കും ഫ്രോഡാണ്. രാജ്കുമാറിന്റെ ഒറിജിനല്‍ നമ്പര്‍ ലഭിക്കുകയും അദ്ദേഹവുമായി നേരില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടികളെ അല്‍പ വസ്ത്രധാരികളാക്കി ഫോട്ടോ ഷൂട്ട് നടത്തി ചതിയില്‍പ്പെടുത്താനാണ് ഈ ഫ്രോഡിന്റെ ഉദ്ദേശമെന്ന് തോന്നുന്നു. എന്റെ ഫെയ്‌സ്ബുക്കിലെ പല പെണ്‍സുഹൃത്തുക്കള്‍ക്കും ഇയാള്‍ മെസേജ് അയയ്ക്കുകയും ചാറ്റ് നടത്തിയതായും മനസ്സിലാക്കുന്നു. ഞാനിയാളെ ബ്ലോക് ചെയ്തു കഴിഞ്ഞു. നിങ്ങളും ബ്ലോക്ക് ചെയ്യണമെന്നപേക്ഷിക്കുന്നു. ഇത് നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കുക.

ഒരു പക്ഷേ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇയാള്‍ ഇതിനോടകം മെസേജുകള്‍ ചെയ്തിട്ടുണ്ടാകാം. ഇത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പരാതി പോലീസിന് നല്‍കാന്‍ രാജ്കുമാറിനോട് പറഞ്ഞിട്ടുണ്ട്. ഈ ഫ്രോഡിനെ മറയ്ക്കുള്ളില്‍ നിന്ന് പുറത്തു കൊണ്ടുവരികയും ശിക്ഷിക്കുകയും വേണം.

ഈ പോസ്റ്റ് ഇടുന്നതിന് രണ്ട് ദിവസം മുന്‍പ് ഇങ്ങനെയൊരു അപകട സാദ്ധ്യതയെ കുറിച്ചുള്ള സംശയവും മധു അമ്പാട്ട് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ബോളിവുഡ് സംവിധായകരുടെ പേരില്‍ വരെ കാസ്റ്റിംഗ് കാള്‍ തട്ടിപ്പ് നടക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹണമാണിത്. ഈ അന്വേഷണ പരമ്പരയുടെ ആദ്യ അധ്യായത്തില്‍, താന്‍ പോലും അറിയാതെ തന്റെ ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുന്നു എന്ന പ്രമുഖ സംവിധായകന്റെ ആരോപണം ശരിവയ്ക്കുന്നതാണീ സംഭവം.

കാസ്റ്റിംഗിന്റെ മറപിടിച്ച് സ്ത്രീശരീരം ലക്ഷ്യമിടുന്ന പക്കാ ക്രിമിനലുകള്‍ ഒരു ഭാഗത്ത്. എന്നാല്‍ സിനിമയില്‍ തന്നെയുള്ള ചില പ്രമുഖരും കാസ്റ്റിംഗിന്റെ രുചിയറിയാന്‍ വെമ്പല്‍ കൊള്ളുന്നവരാണ്. അതിന് പ്രായവും കാലവും ഒന്നും ഒരു പ്രശ്‌നമേയല്ല. അവസരത്തിന്റെ പേരില്‍ അന്നും ഇന്നും ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. പണ്ടിതിനു സ്‌ക്രീന്‍ ടെസ്റ്റ് എന്നാണു പറഞ്ഞിരുന്നത്. കാമ പൂര്‍ത്തീകരണത്തിന്റെ പുതിയ പേരായി കാസ്റ്റിംഗ്കാളുകള്‍ മാറുകയാണ് എന്നതാണ് ആകെയുള്ള വ്യത്യാസം.

ആനപ്പേരിലുള്ള ഒരു ജയറാം ചിത്ര ത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പുള്ള ലൊക്കേഷന്‍ കൂട്ടായ്മയിലെ ചില സംഭവങ്ങള്‍. തിരക്കഥാ കൃത്ത് സംവിധായകനെ കഥ വായിച്ചു കേള്‍പ്പിക്കുകയാണ്. നായകനായ ജയറാം നടന്നു നീങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു കുട്ടി ഉണ്ടാകും..

കുട്ടി എന്ന് വച്ചാല്‍ എത്ര വയസ് കാണും?
ഒരു 1516 വയസ്സുള്ളത് മതി
എന്നാല്‍ അത് പെണ്‍കുട്ടി മതി.
ഞാന്‍ ആണ്‍കുട്ടിയെ ആണ് എഴുതിയത്.

ഓ, ഈ ചെറുക്കന്‍മാരെ ഒക്കെ പിടിച്ച് സീനില്‍ വച്ചിട്ട് നമുക്കെന്തോന്ന് പ്രയോജനം. നല്ല കിളി പോലത്തെ പെമ്പിള്ളാരെ കിട്ടും.... നിങ്ങള്‍ മാറ്റിയെഴുത്.ഒടുവില്‍ തിരക്കഥാകൃത്ത് ആണിനെ പെണ്ണാക്കി. പാലും കൊണ്ട് പോകുന്ന 16 വയസുള്ള പെണ്‍കുട്ടി പശ്ചാത്തലത്തില്‍...

uploads/news/2018/07/237632/CiniStoryCastingCouch02a.jpg

അടുത്തത് ഒരു പാസിംഗ് ഷോട്ടിന്റെ കാര്യമാണ്. റോഡിലൂടെ നടന്നുപോകുന്നതും പെണ്ണ് മതിയെന്ന് സംവിധായകന് വാശി. മുണ്ടും ബ്ലൗസും മാത്രം ഉടുത്ത് പോയാല്‍ മതി, ശരീര ഭാഗങ്ങളൊക്കെ സജഷനില്‍ വച്ചാല്‍ നല്ല ബ്യൂട്ടി ആണത്രേ! അവസാനം എഴുതി എഴുതി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പെണ്ണുങ്ങള്‍ മാത്രം. ഏഴ് മുതല്‍ 70 വയസു വരെ ഏത് പ്രായത്തിലുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ കാര്യം പറഞ്ഞാലും പെണ്ണ് മതിയെന്ന് സംവിധായകന്‍. അതും എല്ലാം പുതിയ പിള്ളേര് മതിയെന്ന നിര്‍ബന്ധവും.

ഒടുവില്‍ പെണ്‍ കഥാപാത്രങ്ങളെ നിറച്ച് സ്‌ക്രിപ്റ്റ് റെഡിയായി. ഷൂട്ടിംഗും ചീറ്റിംഗും എല്ലാം കഴിഞ്ഞു. സംവിധായകന്റെ താല്പര്യം പൂര്‍ത്തീകരിച്ച് പടം തീയേറ്ററിലെത്തി എട്ടുനിലയില്‍ പൊട്ടിയത് മിച്ചം!

സിനിമയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ് എന്നതാണ് മറ്റൊരു സത്യം. ഒരു സീനിന്റെ ഏതോ ഒരു ഭാഗത്ത് മുഖം കാണിക്കേണ്ട കഥാപാത്രമാണെങ്കില്‍ കൂടി അതൊന്നും പുറത്ത് പറയില്ല.

സിനിമയില്‍ വേഷമുണ്ടെന്ന് പറഞ്ഞ് പരസ്യം നല്‍കും. അഭിനയമോഹവുമായി വിളിക്കുന്നവരുടെ താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും മുതലെടുത്ത് അവരെ സ്‌ക്രീന്‍ ടെസ്റ്റിന് വിളിക്കും. സ്‌ക്രീന്‍ ടെസ്റ്റിന്റെ ആദ്യ ഘട്ടമായ മുഖാമുഖമൊ ക്കെ കഴിഞ്ഞ് അടുത്ത റൂമില്‍ ആക്ടിംഗ് ആന്‍ഡ് സ്‌കില്‍ ടെസ്റ്റുണ്ട്. അവിടെയുമുണ്ട് ചിലര്‍ക്ക് പ്രത്യേക ടേസ്റ്റുകള്‍.

സംവിധായകനും തിരക്കഥാകൃത്തു മായി മാറിയ ഒരു പ്രമുഖന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് ആക്ടിംഗ് ടെസ്റ്റിന് ദൃക്‌സാക്ഷിയായ ഒരനുഭവം പറയുന്നു. അമ്മയ്‌ക്കൊപ്പമായിരുന്നു ആ പെണ്‍കുട്ടി അന്ന് വന്നത്. (അവളെ തല് ക്കാലം രേഷ്മ എന്ന് വിളിക്കാം.) ഇടുക്കി ജില്ലക്കാരിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്.

എറണാകുളത്തെ പേരുകേട്ട ഒരു കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. സ്‌ക്രീന്‍ ടെസ്റ്റിന് രേഷ്മയെ മുറിയിലേക്ക് വിളിപ്പിച്ചു. ആദ്യം അവളോട് ഇഷ്ടപ്പെട്ട ഒരു സീന്‍ അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു. രേഷ്മ അഭിനയിച്ച ശേഷം കുറേ തെറ്റുകളുണ്ട്, അത് ശരിയാക്കണമെന്ന് പറഞ്ഞ് സംവിധായകന്‍ അവളുടെ പിന്നിലെത്തി.

ശരീരത്തോട് ചേര്‍ന്നു നിന്ന് അവളുടെ കൈകളെ പിടിച്ചുയര്‍ത്തി. ഓരോ ഡയലോഗ് പറയുമ്പോഴും ശരീരഭാഗങ്ങള്‍ എങ്ങനെ ചലിപ്പിക്കണം എന്നതാണ് ക്ലാസ്. വയറിലൂടെ ചുറ്റിപ്പിടിച്ച് അവളെ ചേര്‍ത്തു നിര്‍ത്തിയാണ് ക്ലാസ് എടുക്കുന്നത്. മാറിലേക്ക് വീണ അവളുടെ മുടി ഒതുക്കി കൊടുക്കുന്നതില്‍ തുടങ്ങി ശരീരഭാഗങ്ങളുടെ സ്‌പെഷ്യല്‍ ആക്ടിംഗ് ക്ലാസായിരുന്നു പിന്നവിടെ നടന്നത്.

പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ കണ്ണും കണ്ണും നോക്കിയാല്‍ മാത്രം പോര, മാറോട് അമരണം എന്നതാണ് സംവിധായകന്റെ തിയറി. എനിക്ക് പ്രണയരംഗമുണ്ടോ സര്‍? എന്ന് പെണ്‍കുട്ടി ചോദിച്ചു. ഇതൊക്കെ പഠിച്ചാല്‍ അതൊക്കെ ഭാവിയില്‍ ഉണ്ടായിക്കോളും എന്നാണ് സംവിധായകന്റെ മറുപടി.

തന്റെ തിയറിയുടെ പ്രാക്ടിക്കല്‍ സെഷനും നടത്തി, ഉടനേ വിളിക്കാം എന്ന് പറഞ്ഞ് അവളെ പറഞ്ഞു വിട്ടു. അങ്ങനെ എത്ര എത്ര രേഷ്മമാരെ ഇത്തരക്കാര്‍ അഭിനയം പഠിപ്പിക്കുന്നുണ്ടാകും. അന്ന് അയാളുടെ വാക്കുകളില്‍ അവള്‍ വീണു. പിന്നെ അയാളെ ജീവിതത്തില്‍ അവള്‍ കണ്ടിട്ടുണ്ടാവില്ല. സംവിധായകന്റെ കരവിരുതില്‍ ദൃക്‌സാക്ഷിക്ക് ഇന്നും അത്ഭുതം.

ഇത്തരത്തില്‍ അഭിനയമോഹവുമായി വരുന്നവരെ പറഞ്ഞു വിശ്വസിപ്പിച്ച് കൂടെ കിടക്കാന്‍ ക്ഷണിക്കുന്നവരും ഉണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്, രാത്രി ഒന്നുകൂടി മീറ്റ് ചെയ്യണമെന്ന് പറഞ്ഞ് അവിടെ താമസിപ്പിക്കും.

മിക്കവാറും മുന്തിയ ഹോട്ടലുകളിലാകും ഇത്തരം ടെസ്റ്റുകള്‍. രാത്രി മദ്യപാര്‍ട്ടി കഴിഞ്ഞ് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാനെത്തുന്നവരുടെ മുന്നില്‍ സമ്മതത്തോടെയും നിര്‍ബന്ധത്തിന് വഴങ്ങിയും ശരീരം കാഴ്ചവയ്‌ക്കേണ്ടി വന്നവരുണ്ട്. മാനം നഷ്ടപ്പെട്ട് എല്ലാം ഉള്ളിലൊതുക്കി കണ്ണീരോടെ മടങ്ങുന്നവരാണ് ഭൂരിഭാഗവും. ചിലരാകട്ടെ തുടക്കം മുതലാക്കി വളരുകയും ചെയ്യും.

******
''അഭിനയ പ്രാധാന്യമുള്ള വേഷമാ ണെന്ന് പറഞ്ഞ് ശരീരവടിവ് അളക്കുന്ന താണ് മറ്റു ചിലരുടെ ഹോബി. പെണ്‍ ശരീരം കാഴ്ചവസ്തുവാക്കി രസിക്കുന്ന ചില ലോബികളുടെ ഹോബികളറിയാന്‍ കാത്തിരിക്കുക.''

(തുടരും.... പെണ്‍ ശരീരം കാഴ്ചവസ്തുവാക്കി രസിക്കുന്ന ചില ലോബികളുടെ ഹോബികളറിയാന്‍ കാത്തിരിക്കുക....

(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW